Fatty liver in non alcoholic

നിങ്ങൾ ഈ ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ എങ്കിൽ നിങ്ങൾക്കും ഉണ്ടാകും ഫാറ്റി ലിവർ..| Fatty liver in non alcoholic

Fatty liver in non alcoholic : ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. ഈ രോഗാവസ്ഥ ദിവസം തോറും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ശരീരത്തിലെ ഒട്ടനവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു ആന്തരിക അവയവമാണ് കരൾ. കരൾ കോശങ്ങളിൽ അസാധാരണമായ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. മദ്യപിക്കുന്ന ആളുകളിൽ മാത്രം കണ്ടിരുന്ന ഈ രോഗാവസ്ഥ ഇന്ന് മദ്യപിക്കാത്തവരിലും സാധാരണയായി കണ്ടുവരുന്നു.

ഉള്ള പ്രധാന കാരണം ജീവിതശൈലിയിലെ മാറ്റങ്ങളാണ്. ഫാറ്റി ലിവറിന്റെ തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകുകയില്ല. എന്നാൽ ഇത് പുരോഗമിച്ച് ഫിറോസിസ് ലേക്ക് മാറുമ്പോൾ കരളിന്റെ പ്രവർത്തനം തന്നെ തകരാറിലാകുന്നു. എന്നാൽ ചില ആളുകളിൽ ചില ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. വലതുഭാഗത്തെ വയറിൻറെ മുകളിലായി വേദന, വിശപ്പില്ലായ്മ, ഓക്കാനം, ശരീരഭാരം കുറയൽ, ചർമ്മത്തിനും കണ്ണുകളിലും.

മഞ്ഞനിറം, കടുത്ത ക്ഷീണം അടിവയറ്റിൽ നീർ വീക്കം, കാലുകളിൽ നീർവീക്കം, ആശയക്കുഴപ്പം, ബലഹീനത തുടങ്ങിയവയൊക്കെയാണ് ചില ലക്ഷണങ്ങൾ. മദ്യപിക്കാത്തവരിൽ ഉണ്ടാകുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ കാരണങ്ങൾ പലതാണ്. പ്രധാനമായും അനാരോഗ്യകരമായ ഭക്ഷണശീലം ആണ് ഇതിന് കാരണമാകുന്നത്. ശുദ്ധീകരിച്ച് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ, കൊഴുപ്പ് അടങ്ങിയ ആഹാരങ്ങൾ.

എന്നിവ കരളിൽ കൊഴുപ്പ് സംഭരിക്കാൻ കാരണമാകും. പൊണ്ണത്തടി, രക്തസമ്മർദ്ദം, പ്രമേഹം, അമിതമായ കൊളസ്ട്രോൾ, ചില മരുന്നുകൾ, വനിതക ഘടകങ്ങൾ, പാരമ്പര്യം, വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കൽ, ഇൻസുലിൻ പ്രതിരോധം തുടങ്ങിയവയെല്ലാം ഫാറ്റി ലിവർ എല്ലാ പ്രായക്കാരിലേക്കും എത്തുന്നതിനുള്ള കാരണങ്ങളാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply