Fatty liver symptoms

ഈ ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ ഉറപ്പായും ഫാറ്റി ലിവർ ഉണ്ടാകും..| Fatty liver symptoms

Fatty liver symptoms : ഇന്നത്തെ തലമുറയെ വേട്ടയാടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഫാറ്റി ലിവർ. കരളിനെ ബാധിക്കുന്ന ഈ അസുഖം മരണം വരെ സംഭവിക്കുന്നതിന് കാരണമാകുന്നു. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ രോഗവസ്ഥ ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും കാണപ്പെടുന്നു. ഇതിനുള്ള പ്രധാന കാരണം ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമ കുറവ്, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ തുടങ്ങിയ പല കാരണങ്ങളും.

ഈ രോഗത്തിലേക്ക് നയിക്കുന്നു. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരൾ ഒട്ടനവധി സങ്കീർണ പ്രവർത്തികൾ നിർവഹിക്കുന്ന ഒന്നാണ്. കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇത് കരളിൻറെ പ്രവർത്തനത്തെ തകരാറിലാക്കുന്നു കൂടാതെ മറ്റു പല മാരക രോഗങ്ങൾക്കും കാരണമാകുന്നു. തിരക്കേറിയ ജീവിതത്തിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം.

ഇന്ന് കൂടുതലായും ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും കഴിക്കുന്നവരാണ് പലരും. ആഹാരത്തിന്റെ നിറവും മണവും രുചിയും മാത്രം നോക്കി തിരഞ്ഞെടുക്കുന്നത് കൊണ്ട് അവയിൽ ഉള്ള ദോഷങ്ങൾ മിക്കവരും ശ്രദ്ധിക്കുന്നില്ല. ശരീരം അനങ്ങാതെ ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരിൽ വ്യായാമത്തിന്റെ അളവ് കുറവായിരിക്കും, ആഹാരത്തിലൂടെ ലഭിക്കുന്ന കൊഴുപ്പുകൾ മുഴുവനായും ഊർജ്ജം.

ആവാതിരിക്കുമ്പോൾ ഇവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടന്ന് അമിത വണ്ണത്തിന് കാരണമാകുന്നു. അമിതവണ്ണം ഉള്ളവരിൽ ആണ് ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്. തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ രോഗം മൂർച്ഛിക്കുമ്പോഴാണ് പലരും ഇത് അറിയുന്നത്. ഇതുമൂലം രോഗത്തിൻറെ സങ്കീർണതകൾ വർദ്ധിക്കുന്നു. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply