ഈ പായ്ക്ക് ഉപയോഗിച്ചാൽ മുഖത്തെ കറുത്ത പാടുകൾ നിമിഷങ്ങൾക്കുള്ളിൽ മാഞ്ഞുപോകും..| Fennel seeds face mask

Fennel seeds face mask : ചർമ്മ സംരക്ഷണത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന തലമുറയാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി ഏതുതരത്തിലുള്ള ഉത്പന്നങ്ങളും ഉപയോഗിക്കുവാൻ പലരും തയ്യാറാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ പല ഉൽപ്പന്നങ്ങളും ചർമ്മത്തിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. കൂടാതെ മുഖത്തെ കറുത്ത പാടുകൾക്കും കരുവാളിപ്പിനും കാരണമാകുന്നു.

പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ മുഖത്ത് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. അതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഫേസ് പാക്ക് പരിചയപ്പെടാം. ഇതിന് ആവശ്യമായ പ്രധാന ഘടകം പെരും ജീരകം ആണ്.3ടീസ്പൂൺ പെരുംജീരകം ഒരു പാത്രത്തിൽ എടുക്കുക അതിലേക്ക് അല്പം വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് എടുക്കുക. ചൂടാറിയതിനു ശേഷം മിക്സിയിൽ ഇത് അരച്ചെടുക്കേണ്ടതുണ്ട്. ഈ മിശ്രിതം അരിച്ച് മാറ്റിവെക്കുക.

അടുത്തതായി കടലപ്പൊടിയോ അരിപ്പൊടിയോ ഒരു ബൗളിൽ എടുക്കുക അതിലേക്ക് ഓട്സ് പൊടിച്ചത് ചേർത്തു കൊടുക്കുക ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ആ പാനീയം ആവശ്യത്തിനുമാത്രം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് മുഖത്തും കൈകാലുകളിലും എല്ലാം തേച്ച് പിടിപ്പിക്കാവുന്നതാണ്. വളരെ ഫലപ്രദമായ ഈ പാക്ക് മുഖക്കുരു പാടുകൾ കരിവാളിപ്പ് എന്നിവ മാറ്റുന്നതിന് വളരെയധികം സഹായിക്കും.

ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ഉപയോഗിക്കാവുന്നതാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഫേസ് പാക്ക് നിങ്ങളുടെ മുഖത്തിന് തിളക്കവും മൃദുത്വവും ലഭിക്കുന്നതിന് സഹായകമാകും. പെരുംജീരകത്തിന്റെ ആ ലായനി ടോണർ ആയും ഉപയോഗിക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്ന രീതി വിശദമായി അറിയുന്നതിന് വീഡിയോ കാണുക.

Leave a Comment

×