ഇതറിഞ്ഞാൽ ഉലുവ ആരും കൈകൊണ്ടുപോലും തൊടില്ല.. ഉലുവയുടെ ദോഷവശങ്ങൾ…| Fenugreek benefits and side effects

Fenugreek benefits and side effects : പാചകത്തിനായി നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും രുചിക്ക് മാത്രമല്ല ആരോഗ്യത്തിനും കൂടിയുള്ളതാണ്. അടുക്കളയിൽ നാം ഉപയോഗിക്കുന്ന പലചേരുവുകളും ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. ഇത്തരത്തിൽ ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. ഉലുവ ഉണങ്ങിയതും അതിൻറെ ഇലകളും പാചകത്തിനായി നാം ഉപയോഗിക്കാറുണ്ട്.

ഇതിന് ചെറിയ കൈപ്പ് ഉണ്ടെങ്കിലും ഏറെ ആരോഗ്യ ഗുണങ്ങളും ഉണ്ട്. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ പല രോഗങ്ങൾക്കും നല്ലൊരു പ്രതിവിധി കൂടിയാണിത്. അമിതവണ്ണം കുറയ്ക്കുന്നതിനും ചർമ്മ സൗന്ദര്യത്തിനും മുടിയുടെ വളർച്ചയ്ക്കും എല്ലാം ഏറെ ഗുണം ചെയ്യും. എന്നാൽ ആരോഗ്യഗുണങ്ങൾക്ക് പുറമേ ചില അനാരോഗ്യകരമായ പ്രശ്നങ്ങളും ഇതിനുണ്ട്. മുലപ്പാൽ ഉണ്ടാകുന്നതിന് ഉലുവ കഴിക്കാറുണ്ട് എന്നാൽ മുലപ്പാലിനും വിയർപ്പിനും മൂത്രത്തിനും എല്ലാം ഒരു ദുർഗന്ധം ഉണ്ടാവും.

രക്തം കട്ടി കുറയ്ക്കാൻ കഴിവുള്ള ഒന്നാണ് ഉലുവ അതുകൊണ്ടുതന്നെ ഇതിനെ ബ്ലഡ് തിന്നർ എന്ന് പറയുന്നു. ഉലുവ കഴിച്ചാൽ അമിതമായ ബ്ലീഡിങ് ഉണ്ടാവും. ഈസ്ട്രജന്റെ ഉത്പാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ ഇതുകൊണ്ട് തന്നെ ഹോർമോണിന്റെ അമിത ഉത്പാദനം സ്ത്രീകളിൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സ്ത്രീകളിൽ ഇതിൻറെ അമിതമായ ഉപയോഗം വളരെയധികം ദോഷം ചെയ്യും.

ഉലുവയിട്ട വെള്ളം വേഗത്തിൽ പ്രസവം നടക്കുന്നതിന് കാരണമാകുന്നു അതുകൊണ്ടുതന്നെ ഗർഭകാലത്ത് ഉലുവ കൂടുതലായി ഉപയോഗിക്കാൻ പാടുള്ളതല്ല. ഇതിൻറെ അമിത ഉപയോഗം മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു. ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ഒന്നാണ് ഉലുവ. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×