ചർമ്മത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ ചില രോഗങ്ങളുടെ സൂചനയാണ്, സൂക്ഷിക്കുക…| Food health tips

Food health tips : മനുഷ്യൻറെ പ്രധാന അവയവങ്ങളിൽ ഒന്ന് തന്നെയാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുന്നതും, ആകൃതി നൽകുന്നതും, സംരക്ഷിക്കുന്നതും എല്ലാം ത്വക്കാണ്. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഇതിനെ കണക്കാക്കാം. എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഭംഗിയായ ചർമ്മം അതുകൊണ്ടുതന്നെ ചർമ്മസംരക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. സൗന്ദര്യത്തിന്റെ പ്രധാന മാനദണ്ഡം തന്നെ ത്വക്ക് ഭംഗിയായി സൂക്ഷിക്കുക എന്നതാണ്. നമ്മുടെ ചർമ്മത്തിൽ കാണുന്ന പല പ്രശ്നങ്ങളും മറച്ചുവെക്കാൻ എളുപ്പമല്ല.

ശരീരത്തിനകത്തുണ്ടാകുന്ന പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ചർമ്മത്തിൽ പ്രതിഫലിക്കുന്നു. അവയവങ്ങളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന തകരാറുകളും ചർമ്മത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. ചെറിയ ചർമ്മ രോഗങ്ങൾ പോലും ശാരീരികമായും മാനസികമായും നമ്മളെ തളർത്തുന്നവയാണ്. രണ്ടു തരത്തിലാണ് ചർമ്മത്തെ സംരക്ഷിക്കേണ്ടത് ഒന്ന് രോഗങ്ങളിൽ നിന്നും മറ്റൊന്ന് സൗന്ദര്യപരമായ രക്ഷ നൽകിക്കൊണ്ടും. ചുണങ്ങ്, കുഷ്ടം, വെള്ളപ്പാണ്ട്, ചൊറി തുടങ്ങിയ രോഗങ്ങൾ ചർമ്മത്തെ ബാധിക്കാറുണ്ട്.

എന്നാൽ അത്തരം രോഗങ്ങൾ തുടക്കത്തിൽ തന്നെ ചികിത്സിച്ചു മാറ്റേണ്ടതുണ്ട്. ചർമം സംരക്ഷിക്കുന്നതിനായി എണ്ണമയമുള്ള തൊലിയുള്ളവർ അതിനനുസരിച്ചുള്ള സംരക്ഷണ രീതികൾ ചെയ്യേണ്ടതുണ്ട് അല്ലെങ്കിൽ അത് പല ചർമ്മപ്രശ്നങ്ങൾക്കും കാരണമായി തീരുന്നു. നിർജലീകരണം, ഉറക്കക്കുറവ്, ഹിമോഗ്ലോബിന്റെ അളവ് കുറയുക തുടങ്ങിയവയെല്ലാം കണ്ണിനുചുറ്റും കറുപ്പ് നിറം വരുന്നതിന് കാരണമായി തീരുന്നു.

ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളുടെയും ഫലമായി പാലുണ്ണി, അരിമ്പാറ എന്നിവയും ഉണ്ടാകുന്നു. ചർമ്മത്തിലെ ചൊറിച്ചിലിന് കാരണമായി തീരുന്നത് വൃക്കയുടെയും കരളിന്റെയും പ്രവർത്തനത്തിൽ ഉണ്ടാകുന്ന കരാറുകൾ ആണ്. ചർമ്മത്തിലെ കരുവാളിപ്പം ചൊറിച്ചിലും എല്ലാം സൗന്ദര്യ പ്രശ്നങ്ങൾക്ക് പുറമെ ആരോഗ്യപ്രശ്നങ്ങൾ കൂടി സൃഷ്ടിക്കുന്നവയാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×