ഇത്തരത്തിലുള്ള ജീവിതരീതി പിന്തുടർന്നാൽ ഒരിക്കലും രോഗങ്ങൾ നിങ്ങളെ പിടികൂടില്ല…| For glowing and clear skin

For glowing and clear skin : ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നത് വളരെ പ്രധാനമാണ്. ആരോഗ്യം സമ്പത്താണ് എന്നാണല്ലോ പഴമക്കാർ പറഞ്ഞിരിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാക്കാലത്തും ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെ. നമ്മുടെ ശരീരവും പരിസരവും മനസ്സും എല്ലാം ആരോഗ്യദായകം ആയിരിക്കണം. ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കണമെങ്കിൽ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കണം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം.

ഇപ്പോഴും നല്ല ഭക്ഷണം കഴിക്കുക ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റും മാംസ്യവും കൊഴുപ്പും നമുക്ക് ലഭിക്കണം ഇവയെല്ലാം തന്നെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. സമീകൃത ആഹാരം അമിതഭാരം കുറച്ച് പേശി ബലമുള്ള നല്ല ശരീരഘടന ഉണ്ടാവാൻ സഹായിക്കുന്നു. ഭക്ഷണത്തോടൊപ്പം തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമവും. കഠിനധ്വാനത്തിന് പകരം വെക്കാൻ വേറൊന്നുമില്ല ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം വളരെ നിർബന്ധമാണ്.

കൊളസ്ട്രോൾ തടയാനും ദഹനം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കുന്നു. ദൈനംദിനം ജീവിതത്തിൽ ഒരു നിശ്ചിത സമയം ഇതിനായി മാറ്റിവയ്ക്കുക. സമയം കിട്ടുന്നില്ല എന്ന് പറയുന്നത് അലസതയുടെ ശരിയാണ്. നമ്മുടെ ശരീരത്തിലെ ജൈവികവിഷം കഴുകി കളയുന്ന ഒന്നാണ് ജലം. ശരീരഭാരം കുറയ്ക്കുന്നതിനും പേശികളുടെ നിർമ്മാണത്തിന് ഇത് വളരെയധികം സഹായിക്കുന്നു.

ദിവസവും മൂന്നു ലിറ്റർ മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കേണ്ടതുണ്ട്. ജലത്തിൻറെ അഭാവം മൂലം ശരീരം പെട്ടെന്ന് ക്ഷീണിക്കുന്നു. ഒരു ദിവസത്തെ ക്ഷീണത്തിൽ നിന്ന് മോചനം നേടുന്നതിന് ഉറക്കം സഹായിക്കുന്നു ദിവസവും ഏഴു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങുക. ഇതോടൊപ്പം തന്നെ മാനസിക സമ്മർദ്ദം നിയന്ത്രിക്കേണ്ടതും വളരെ പ്രധാനപ്പെട്ട ഒന്നാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

×