അസ്ഥിക്ഷയം വരാതിരിക്കാൻ ഇപ്പോൾ തന്നെ ഇങ്ങനെ ചെയ്യൂ, 40 വയസ്സ് കഴിഞ്ഞവർ ഉറപ്പായും ഇതറിഞ്ഞിരിക്കുക…| For strong bones food

For strong bones food : പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഓസ്റ്റിയോ പോറോസിസ് അഥവാ അസ്ഥിക്ഷയം. അസ്ഥികളുടെ നിശബ്ദ കൊലയാളി എന്നാണ് ഈ രോഗത്തെ അറിയപ്പെടുന്നത്. പ്രായമായവരിൽ മാത്രമായിരുന്നു ഇത് പണ്ട് കാലങ്ങളിൽ കണ്ടുവന്നിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാരിലും മധ്യവയസ്കരിലും ഈ രോഗാവസ്ഥ കണ്ടുവരുന്നു. എല്ലുകളുടെ കട്ടി കുറഞ്ഞ ദുർബലമാകുന്ന അവസ്ഥയാണിത് വളരെ പതുക്കെ അസ്ഥികൾക്ക്.

ഉണ്ടാകുന്ന ഈ വൈകല്യം എല്ലുകളുടെ തേയ്മാനത്തിനും ബലക്ഷയത്തിനും പൊട്ടലിനും കാരണമായി തീരും. അറിയാതെ ഒന്ന് കാല് തെറ്റിയാൽ പോലും വലിയ രീതിയിൽ എല്ലുകൾ പൊട്ടുന്നത് ഇതിൻറെ പ്രത്യേകതയാണ്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് ഈ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നത്. ആർത്തവവിരാമുകുടി സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ അസ്ഥി ക്ഷയത്തിന് കാരണമാകും. ഈസ്ട്രജൻ കുറയുന്നത് അസ്ഥിയുടെ കട്ടി കുറയ്ക്കാനും.

ദുർബലമാകാനും കാരണമാകുന്നു. സ്ത്രീകളിൽ ഇടുപ്പ്, കൈക്കുഴ, നട്ടെല്ല് എന്നീ ഭാഗങ്ങളിലെ വേദനകൾക്ക് കാരണം പലപ്പോഴും ഇതാകും. തെറ്റായ ജീവിതശൈലിയാണ് ഇത് ചെറുപ്പക്കാർക്ക് ഇടയിലും ഉണ്ടാവുന്നതിന് കാരണമായത്. ഭക്ഷണത്തിൽ കാൽസ്യം, വൈറ്റമിൻ ഡി എന്നിവയുടെ അഭാവം, വ്യായാമ കുറവ്, സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണ രീതി, പുകവലി മദ്യപാനം പോലുള്ള ദുശ്ശീലങ്ങൾ തുടങ്ങിയവയെല്ലാം ഈ രോഗത്തിൻറെ കാരണങ്ങളാണ്.

ദൈനംദിന ജീവിതത്തിൽ കുറച്ചു സമയം വ്യായാമത്തിനായി നീക്കി വയ്ക്കുക. കാൽസ്യം ധാരാളം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ശീലമാക്കുക. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഒരു പരിധിവരെ ഈ രോഗം വരാതെ തടയാൻ സാധിക്കും. തുടക്കത്തിൽ തന്നെ രോഗം മനസ്സിലാക്കി അതിനുള്ള ചികിത്സാരീതികൾ പിന്തുടരുന്നത് സങ്കീർണ്ണതകൾ ഒഴിവാക്കാൻ സഹായകമാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.

×