ഗ്യാസ്ട്രബിൾ കൊണ്ട് വർഷങ്ങളായി വിഷമിക്കുന്നവർക്ക് ഇതാ നല്ലൊരു പരിഹാരമാർഗ്ഗം, എളുപ്പം സുഖപ്പെടുത്താം….| Gas trouble remedies malayalam

Gas trouble remedies malayalam : ജീവിതത്തിൽ ഒരു തവണയെങ്കിലും ഗ്യാസ്ട്രബിൾ എന്ന പ്രശ്നം നേരിടാത്തവരായി ആരും ഉണ്ടാവില്ല. ഇതൊരു രോഗമല്ല എന്നാൽ പല രോഗങ്ങളുടെയും ലക്ഷണമാണ്. വയറ്റിൽ നിന്ന് ഗ്യാസ് പോകുന്നത് രണ്ടു തരത്തിലാണ് ഏമ്പക്കമായും അതോ വായുവായും. വൻകുടലിൽ ഉണ്ടാകുന്ന വാതകങ്ങൾ പുറത്തു പോകാതെ കെട്ടി നിൽക്കുമ്പോഴാണ് വയറു വീർത്തു നിൽക്കുന്നത്. അമിതമായ അധോ വായു, ഏമ്പക്കം, പുളിച്ചു തികട്ടൽ, വയറു വീർത്തിരിക്കുക, നെഞ്ചരിച്ചൽ, വയറിൻറെ പല ഭാഗങ്ങളിലുള്ള വേദന തുടങ്ങിയവയെല്ലാമാണ്.

പ്രധാന രോഗലക്ഷണങ്ങൾ. ഗ്യാസ്ട്രബിൾ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാണ്. ഭക്ഷണം കഴിക്കുമ്പോൾ അതിൻറെ കൂടെ വായു വിഴുങ്ങുമ്പോൾ ഈ പ്രശ്നം ഉണ്ടാവാം. ദഹനപ്രക്രിയ ശരിയായി നടക്കാത്ത സമയങ്ങളിലും ഇത് ഉണ്ടാകുന്നു. മദ്യപാനം, പുകവലി, ചില മരുന്നുകളുടെ അമിത ഉപയോഗം, അമിതമായ മാനസിക സമ്മർദ്ദം, അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, പയർ വർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം.

ഇതിന് കാരണമാകുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഗ്യാസ്ട്രബിൾ ഉണ്ടാവാതെ നോക്കാൻ സാധിക്കും. ചൂടും എരിവും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാതിരിക്കുക, മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക, രാത്രിയുള്ള ഭക്ഷണം ഒരുപാട് വൈകാതെ നേരത്തെ തന്നെ കഴിക്കുക, വയറു നിറച്ച് ഭക്ഷണം കഴിക്കാതിരിക്കുക, പാൽ, മധുര പലഹാരങ്ങൾ.

ബേക്കറി പദാർത്ഥങ്ങൾ, ചോക്ലേറ്റ്, തക്കാളി, ഉള്ളി, കിഴങ്ങ് വർഗ്ഗങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവ മിതമായ അളവിൽ മാത്രം കഴിക്കുക. രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത ഗ്യാസ്ട്രബിൾ , അമിതമായ ക്ഷീണവും, വിശപ്പില്ലായ്മ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാവുകയാണെങ്കിൽ ചികിത്സ തേടേണ്ടത് നിർബന്ധമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണൂ.

Scroll to Top