മുടികൊഴിച്ചിൽ പൂർണമായും മാറി നിറയെ മുടി വളരാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ…| Hair grows from root or tip

Hair grows from root or tip : ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇതിനുള്ള പരിഹാരം അന്വേഷിക്കാത്തവർ വളരെ വിരളമായിരിക്കും. ഇതിന് പരിഹാരമായി വിപണിയിൽ ലഭ്യമായ പല ഉൽപ്പന്നങ്ങളും ഉപയോഗിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കുന്നു. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന്റെ കാരണം മനസ്സിലാക്കി വേണം പരിഹാരം കണ്ടെത്താൻ.

നിരവധി കാരണങ്ങളാൽ കൊണ്ടാണ് മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.പോഷക കുറവ്. ഭക്ഷണങ്ങളിൽ ഇരുമ്പ്, ചെമ്പ്, സിങ്ക്, പ്രോട്ടീൻ എന്നിവ അടക്കമുള്ള അവശ്യ പോഷകങ്ങളുടെ അഭാവം ഉണ്ടായാൽ മുടികൊഴിച്ചിലിന് കാരണമാകും. ഇതുകൂടാതെ വിറ്റാമിൻ ഡി യുടെ കുറവും മുടികൊഴിച്ചിലിന് മറ്റൊരു കാരണമാണ്. വിറ്റാമിൻ ഡി യുടെ കുറവ് ഒഴിവാക്കാൻ കുറച്ചു സമയമെങ്കിലും സൂര്യപ്രകാശം ഏൽക്കേണ്ടതാണ്.

30 വയസ്സിന് ശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ അസംബ്ലിത അവസ്ഥ മുടികൊഴിച്ചിലിന് കാരണമായി തീരും.തൈറോയ്ഡ് സംബന്ധമായ ഒരു പ്രശ്നമുണ്ടെങ്കിൽ അതും മുടികൊഴിച്ചിലിന് കാരണമാകുന്നു. ഇതിനോടൊപ്പം ശരീരഭാരം കുറയുകയോ അല്ലെങ്കിൽ കൂടുകയോ, തണുപ്പ് അല്ലെങ്കിൽ ചൂട് എന്നിവയോടുള്ള അമിതമായ സംവേദന ക്ഷമത അനുഭവപ്പെടുക, ഹൃദയമിടിപ്പിന്റെ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവ തൈറോയ്ഡ് ഹോർമോണുകളുടെ വ്യതിയാനം മൂലം ആവാം.

സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ. അസന്ദുലിത അവസ്ഥയുടെ ഭാഗമായി രൂപപ്പെടുന്ന രോഗമാണ് പിസിഒഡി ഇതു മൂലവും മുടികൊഴിച്ചിൽ ഉണ്ടാവാം. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്നു. ചില മരുന്നുകളുടെ അമിത ഉപയോഗം, മാനസികമായി നേരിടുന്ന സമ്മർദ്ദം തുടങ്ങിയവയെല്ലാം ഇതിൻറെ മറ്റു ചില കാരണങ്ങളാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.

×