മുടികൊഴിച്ചിൽ സ്വിച്ചിട്ടതുപോലെ നിർത്താൻ ഇതാ ചില കിടിലൻ പരിഹാരങ്ങൾ…| Hair loss treatment for women

Hair loss treatment for women : പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ.നിരവധി കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. മുടികൊഴിച്ചിലിന്റെ കാരണം മനസ്സിലാക്കാതെ തന്നെ വിപണിയിൽ ലഭിക്കുന്ന പലതരത്തിലുള്ള എണ്ണകളും മറ്റു ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും.എന്നാൽ എന്തുകൊണ്ടാണ് മുടി ഇങ്ങനെ അനിയന്ത്രിതമായി കൊഴിഞ്ഞു പോകുന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്. കാരണം മനസ്സിലാക്കി ചികിത്സ ലഭ്യമാക്കിയാൽ മുടികൊഴിച്ചലിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയും.

മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് പോഷക ആഹാരത്തിന്റെ കുറവ്. ഭക്ഷണത്തിൽ ഇരുമ്പ്, ചെമ്പ്, സിംഗ്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ള അവശ്യ പോഷകങ്ങളുടെ അഭാവം ഉണ്ടാവാം. ഇതു മുടികൊഴിച്ചിലിന് കാരണമാകുന്നു കൂടാതെ വിറ്റാമിൻ ഡി യുടെ കുറവും മറ്റൊരു കാരണമാണ്. വിറ്റാമിൻ ഡിയുടെ കുറവ് അനുഭവപ്പെടുമ്പോൾ കുറച്ചു സമയം സൂര്യപ്രകാശം ഏൽക്കേണ്ടതാണ്. സ്ത്രീകൾക്ക് 30 വയസ്സിനു ശേഷം അനുഭവപ്പെടുന്ന ഹോർമോൺ അസന്ദുലിത അവസ്ഥയും മുടികൊഴിച്ചിലിന് കാരണമാകുന്നു.

കഴുത്തിന്റെ മുൻവശത്തുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇവ ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾക്ക് വ്യതിയാനം ഉണ്ടായാൽ മുടികൊഴിച്ചിൽ പ്രശ്നം ഉണ്ടാവാം. മുടികൊഴിച്ചിലിനൊപ്പം ശരീരഭാരം കൂടുകയോ കുറയുകയോ, തണുപ്പ് അല്ലെങ്കിൽ ചൂട് എന്നിവയോടുള്ള അമിതമായ സംവേദന ക്ഷമത, ഹൃദയമിടിപ്പിന്റെ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തൈറോയ്ഡ് പ്രശ്നങ്ങളാണ്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്നു.

ഇത്തരം ഗുളികകളിൽ അടങ്ങിയിട്ടുള്ള ഹോർമോണുകൾ മുടികൊഴിച്ചിൽ ഉണ്ടാക്കുന്നതിന് കാരണമായി തീരുന്നു. മാനസിക സമ്മർദ്ദം നേരിടുന്നവരിലും ഈ പ്രശ്നമുണ്ടാകാം ചിലപ്പോൾ ഇത് മാസങ്ങളോളം നീണ്ടുനിൽക്കാം. കെമിക്കലുകൾ അടങ്ങിയ ഷാമ്പുകളും എണ്ണകളും മറ്റും ഉപയോഗിക്കുന്നതിലൂടെയും മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നു, ഇവ തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ മുടികൊഴിച്ചിൽ ഉണ്ടാവും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.

×