വഴനയില കൊണ്ടുണ്ടാക്കിയ ഈ പാനീയം കുടിച്ചാൽ ഏത് നീർക്കെട്ടും വേദനയും നിമിഷങ്ങൾക്കുള്ളിൽ പമ്പകടക്കും…| Health benefits of bay leafs

Health benefits of bay leafs : നമുക്ക് വളരെ സുപരിചിതമായ ഇലകളാണ് വഴനയില അഥവാ ഇടനയില. പ്രത്യേക സുഗന്ധത്താൽ ശ്രദ്ധേയമായ ഇലകളാണ് ഇവ. ഭക്ഷണപദാർത്ഥങ്ങളിൽ രുചിക്കും മണത്തിനുമായി വഴനയില ചേർക്കാറുണ്ട്. കൂടാതെ ഈ ഇലകൾക്ക് അതിശക്തമായ ഔഷധഗുണങ്ങളും ഉണ്ട്. ഇതിൻറെ ആൻറി ഇൻഫ്ളമേറ്ററി ആന്റിഫങ്കൽ ആൻഡ് ബാക്ടീരിയൽ സവിശേഷതകൾ പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയായി മാറുന്നു. ഇത് കഫ,വാത ദോഷങ്ങൾ സന്തുലിതമാക്കാൻ സഹായകമാണ്.

ദഹനത്തെ മെച്ചപ്പെടുത്തുന്നതിനാണ് ഈ ഇലകൾ നമ്മൾ ഭക്ഷണത്തിൽ ചേർക്കാറുള്ളത്. പരമ്പരാഗത മരുന്നുകളിലും ഇവയ്ക്ക് വ്യാപകമായ സ്ഥാനമുണ്ട്. ശ്വസന ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വഴനയില ചായയോ കഷായമോ ഉപയോഗിക്കാവുന്നതാണ്. ആയുർവേദ ചികിത്സയിൽ ബാഹ്യവും ആന്തരികവുമായ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു.

ഈ ഇലകൾ ഒരു സ്വഭാവിക ദഹന ഉത്തേജകമാണ് കുടലിൽ നിന്ന് വിഷാംശങ്ങളെ നീക്കം ചെയ്യാനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇവ സഹായിക്കും. ഇവയുടെ ശക്തിയേറിയ ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ശരീരത്തിലെ നീർക്കെട്ടും വീക്കവും പൂർണ്ണമായും അകറ്റുന്നതിന് സഹായകമാണ്. വീക്കത്തിന് പിന്നിലെ ഘടകങ്ങളിൽ ഒന്നായ നൈട്രിക് ഓക്സൈഡ് ഉൽപാദനം തടയുന്നു.

വീക്കം ഗണ്യമായി കുറയ്ക്കുന്നതിനും അതുമൂലം ഉണ്ടാകുന്ന സന്ധിവാതം ഇല്ലാതാക്കുന്നതിനും സഹായകമാണ്. ഒരു ഗ്ലാസ് നല്ലവണ്ണം തിളപ്പിച്ച വെള്ളം എടുക്കുക, അതിലേക്ക് കുറച്ച് ഉണങ്ങിയ വഴനയില ചേർത്ത് കൊടുക്കുക ഇവ കുറച്ചുനേരം വെച്ചതിനുശേഷം അതിലേക്ക് അല്പം തേനും കൂടി ചേർത്ത് അരിച്ചെടുക്കുക. ഈ പാനീയം കുറച്ചുദിവസം തുടർന്നു കുടിച്ചാൽ ഏതുതരം വേദനയും നീർക്കെട്ടും ഇല്ലാതാകും. കുറച്ചു കൂടുതൽ അറിയുന്നതിനു വീഡിയോ കാണുക.

×