ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ഉറപ്പാക്കാൻ ഈ ജ്യൂസ് മതി..| Heart block removing juice

Heart block removing juice : ജ്യൂസ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ പലരും രുചി നോക്കി മാത്രമാണ് ജ്യൂസ് കുടിക്കുന്നത് അവ ശരീരത്തിന് പ്രയോജനകരമാണോ എന്നെന്നും മിക്കവരും ചിന്തിക്കാറില്ല. ഒട്ടനവധി ഗുണങ്ങളാൽ സമ്പന്നമായ ഒരു ജ്യൂസിന് കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ആപ്പിൾ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നീ മൂന്ന് ഘടകങ്ങൾ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഉഗ്രൻ ജ്യൂസ് ആണ് എബിസി ജ്യൂസ്.

കൂടുതൽ പോഷകമൂല്യമുള്ള 3 ചേരുവകൾ അടങ്ങിയ പാനീയം. ഇവയുടെ ആരോഗ്യഗുണങ്ങൾ എണ്ണിയാലും തീരില്ല അത്ര അധികം ശരീരത്തിന് ഗുണം ചെയ്യുന്നവയാണ് ഈ ചേരുവകൾ. ശരീരത്തിൽ അടിഞ്ഞു കൂടിയ ടോക്സിനുകളെ നീക്കം ചെയ്യുന്നതിന് ഈ ജ്യൂസ് സഹായകമാകുന്നു. കരൾ, കിഡ്നി എന്നീ അവയവങ്ങളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുവാൻ ഈ ജ്യൂസിന് സാധിക്കും. ഈ പാനീയം രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു.

ഇതിലൂടെ പല ഹൃദയരോഗങ്ങളും വരാതെ സംരക്ഷിക്കുവാൻ സാധിക്കും. ചർമ്മസൗന്ദര്യത്തിന് ഏറ്റവും മികച്ചതാണ് ഈ പാനീയം മുഖത്തെ അടയാളങ്ങൾ, കറുത്ത പാടുകൾ, മുഖക്കുരു എന്നിവ ഇല്ലാതാക്കി ചർമ്മം തിളങ്ങുന്നതിന് ഇത് വളരെ ഗുണം ചെയ്യും. ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവയുടെ മിശ്രിതം ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമേകുവാൻ മികച്ചതാണ്.

ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ പാനീയം കുടിക്കുന്നവർക്ക് കാഴ്ചശക്തി വർദ്ധിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് ഈ ജ്യൂസ്. ഇത് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുന്നു. ഈ പാനീയത്തിന്റെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.

https://youtu.be/xa1Qe1XTmYk

Leave a Comment

×