കണക്കു കൊണ്ടുള്ള ഒരു മാജിക് ആണ് ഇവിടെ പറയാൻ പോകുന്നത്. ഒരേ സംഖ്യയുള്ള മൂന്നക്ക നമ്പറുകൾ ഇതിൽ കാണാം. ഉദാഹരണത്തിന് 111,222,333 എന്നിങ്ങനെ. ഇതിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു നമ്പർ മനസ്സിൽ വിചാരിക്കുക. ആദ്യത്തെ സ്റ്റെപ്പ് കഴിഞ്ഞു ഇനി രണ്ടാമത്തെ സ്റ്റെപ്പ് ആണ്, നിങ്ങൾ വിചാരിച്ച മൂന്നക്ക നമ്പറിന്റെ അക്കങ്ങൾ തമ്മിൽ കൂട്ടുക.
ഉദാഹരണത്തിന് നിങ്ങൾ വിചാരിച്ച നമ്പർ 111 ആണെങ്കിൽ, അതിലെ മൂന്ന് ഒന്നുകൾ കൂടി കൂട്ടുമ്പോൾ മൂന്ന് കിട്ടും. ഇനി നിങ്ങൾ വിചാരിച്ച നമ്പർ222 എന്നാണെങ്കിൽ അതിലെ മൂന്ന് രണ്ടുകൾ കൂടി കൂട്ടുമ്പോൾ 6 കിട്ടും. മൂന്നാമത്തെ സ്റ്റെപ്പ് ഇതാണ്. നിങ്ങൾക്ക് കൂട്ടിക്കെട്ടിയ നമ്പർ കൊണ്ട് നിങ്ങൾ മനസ്സിൽ വിചാരിച്ച ആ നമ്പറിനെ ഹരിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന ആ ഉത്തരം 37 ആയിരിക്കും.
ഏതു നമ്പർ മനസ്സിൽ വിചാരിച്ച് ആളുകൾക്കും കിട്ടുന്ന ഉത്തരം ഇതുതന്നെ. കണക്കുകളിലെ ഇത് പോലെയുള്ള മാജിക്കുകൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. കുട്ടികളും മുതിർന്നവരും ഇത് ഒരുപോലെ രസിക്കുന്നു. കുട്ടികളിൽ ഇങ്ങനെയുള്ള രസകരമായ കളികൾ കണക്ക് ഇഷ്ടപ്പെടാനും അതിൽ കൂടുതൽ താൽപര്യം ചെലുത്താനും സഹായിക്കും.
മുതിർന്നവർ ഇതുപോലുള്ള രസകരമായ കളികൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതുമൂലം കളികൾക്ക് പുറമേ അറിവ് ലഭിക്കാനും അവരെ സഹായിക്കും. കൂട്ടുക കുറയ്ക്കുക എന്നീ ക്രിയകൾ ചെയ്യുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക. ഇത് കളിക്കേണ്ട രീതി അറിയുന്നതിനായി വീഡിയോ കാണുക.