കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇതിലും നല്ല വഴി വേറെയില്ല, ഡോക്ടർ നൽകുന്ന നിർദ്ദേശം കേൾക്കൂ…| High Cholesterol & Triglyceride

High Cholesterol & Triglyceride : തെറ്റായ ജീവിതരീതി പലരിലും ഉണ്ടാക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് കൊളസ്ട്രോൾ. ആരോഗ്യകരമായ ശരീരത്തിന് മിതമായ അളവിൽ കൊളസ്ട്രോൾ ആവശ്യമാണ്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. അതിൽ നല്ല കൊളസ്ട്രോൾ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമായി വരുന്നു.ഹോർമോൺ സന്തുലനം, വൈറ്റമിൻ ഡി ഉത്പാദനം, ദഹനപ്രക്രിയ തുടങ്ങിയ പല ആവശ്യങ്ങൾക്കും കൊളസ്ട്രോൾ അത്യാവശ്യമാണ്. ആവശ്യത്തിലധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ്.

അത് പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നത്. ഹൃദയപേശികൾക്ക് രക്തം നൽകുന്ന ധമനികളിൽ തടസ്സം ഉണ്ടാക്കുകയും അതുവഴി ഹൃദയാഘാതവും സ്ട്രോക്കും ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.അനാരോഗ്യകരമായ ഭക്ഷണരീതിയും ഉദാസീനമായ ജീവിതശൈലിയും ആണ് കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് കാരണമായി മാറുന്നത്. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നതിലൂടെ തുടക്കക്കാർക്ക് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുവാൻ സാധിക്കും.

എണ്ണ പലഹാരങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡുകൾ, ജങ്ക് ഫുഡ്സ്, അമിതഭാരത്തിന് കാരണമാകുന്ന ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയെല്ലാം മിതമായ അളവിൽ മാത്രം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ അത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നതിന് കാരണമാകും. പാക്കറ്റ് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് ഒരു കാരണമാണ് അത് പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.

ഭക്ഷണത്തിന് പുറമേ പ്രായം, പാരമ്പര്യം, ജനിതക കാരണങ്ങൾ, പുകവലി, വ്യായാമ കുറവ് തുടങ്ങിയവയെല്ലാം കൊളസ്ട്രോൾ വർധിപ്പിക്കും. ഭക്ഷണരീതിക്ക് പുറമേ വ്യായാമത്തിനും കൂടി ശ്രദ്ധ നൽകേണ്ടതുണ്ട്. നിത്യജീവിതത്തിൽ കുറച്ചുസമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക. പലരുടെയും ഒരു തെറ്റായ ധാരണയാണ് അമിതവണ്ണം ഉള്ളവരിലാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്ന് എന്നാൽ മെലിഞ്ഞ ആളുകളിലും കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നു.ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ കാണുക.

×