മുഖക്കുരുവിന്റെ കറുത്ത പാടുകളും കരിമംഗല്യവും മാറാൻ ഒരു കിടിലൻ ടിപ്പ്…| Homemade Mint Face Packs

Homemade Mint Face Packs : ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരും വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നാണ് മുഖ സൗന്ദര്യം. മുഖത്തിന്റെ സൗന്ദര്യത്തിന് ഏറ്റവും ഭീഷണിയാകുന്ന പല കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് മുഖക്കുരുവും , അതുമൂലം ഉണ്ടാകുന്ന കറുത്ത പാടുകളും. മുഖക്കുരുവിന്റെ ഏറ്റവും മോശം കാര്യം എന്നത് അത് മൂലം ഉണ്ടാകുന്ന ചുവന്ന പാടുകളോ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കുരുക്കളോ അല്ല. മുഖക്കുരു നീങ്ങിയ ശേഷം ഉണ്ടാകുന്ന വടുക്കലാണ്.

ഇവ മുഖ സൗന്ദര്യത്തിന് ഒരു വെല്ലുവിളി തന്നെ. പാടുകൾ തടയുന്നതിന് പലതരത്തിലുള്ള ക്രീമുകൾ ഉപയോഗിച്ചു നോക്കുന്നവരുണ്ട്. എന്നാൽ ഇവയൊന്നും വിചാരിച്ച ഫലം തരണമെന്നില്ല. രാസവസ്തുക്കൾ അടങ്ങിയ ഈ ഉൽപ്പന്നങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഭീഷണി ആകുന്നു. മുഖക്കുരുവിന്റെ വടുക്കൽ മറയ്ക്കുവാൻ ഫൗണ്ടേഷനും കൺസീലറും ഉപയോഗിച്ചത് കൊണ്ട് മാത്രം മതിയായ പരിഹാരം ലഭിക്കില്ല.

മുഖക്കുരു മൂലം ഉണ്ടാകുന്ന നിറവ്യത്യാസം, പാടുകളുടെ കുഴി എന്നിവ അകറ്റുന്നതിനായി ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. അതിനായി പുതിന നമുക്ക് ഉപയോഗിക്കാം. ആരോഗ്യഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും നിറഞ്ഞതാണ് പുതിന. പുതിനയില അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറ് ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിനും.

സൗന്ദര്യത്തിനും ഗുണം ചെയ്യും. കുറച്ചു പുതിനയുടെ ഇലകൾ നന്നായി കഴുകി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് അല്പം മുൾട്ടാണി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇവ നന്നായി ഇളക്കി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. തീർച്ചയായി കുറച്ചു ദിവസങ്ങൾ ഇങ്ങനെ ചെയ്യുന്നത് മുഖം ക്ലീൻ ആവാൻ സഹായിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

×