നിമിഷങ്ങൾക്കുള്ളിൽ തുടയിടുക്കിലെ ചൊറിച്ചിലും അണുബാധയും അകറ്റാം വീട്ടിൽ തന്നെ…| How to Get Rid of Jock Itch Rash

How to Get Rid of Jock Itch Rash : സ്ത്രീ പുരുഷ ഭേദമന്യേ പലരും നേരിടുന്ന ഒരു ചർമ്മ പ്രശ്നമാണ് തുടയിടുക്കിലെ ചൊറിച്ചിൽ. എന്നാൽ പലരും ഇത് പറയാൻ മടിക്കുന്നതാണ് ഈ പ്രശ്നം രൂക്ഷമാകുന്നതിനുള്ള കാരണം. പലപ്പോഴും ചൊറിച്ചിൽ കാരണം തുടയിടുക്കുകൾ മുറിയുകയും നീറ്റൽ അനുഭവപ്പെടുകയും ചെയ്യുന്നു. ഇറുകിയ അടിവസ്ത്രം ധരിക്കുന്നവരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.

കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. വട്ടച്ചൊറി പോലുള്ള ഫംഗസ് അണുബാധ ഉള്ളവരിലും ഈ പ്രശ്നം സാധാരണയായി കണ്ടുവരുന്നു അത് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും. അമിതവണ്ണം ഉള്ളവരിൽ ആകട്ടെ തുടകൾ തമ്മിൽ ഉരസ്സുമ്പോൾ ആ ഭാഗം ഉരഞ്ഞു പൊട്ടുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു. ആർത്തവ സമയത്ത് സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ പാഡുകൾ മാറ്റിയില്ലെങ്കിലും ചൊറിച്ചിലും.

അസ്വസ്ഥതയും അനുഭവപ്പെടാം. സ്വകാര്യ ഭാഗങ്ങളിൽ ഫംഗസ് അണുബാധ ഉണ്ടാവാതിരിക്കാനായി നല്ലവണ്ണം വെയിലത്തിട്ട് ഉണക്കിയ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. തുട ഭാഗം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുവാൻ ശ്രദ്ധിക്കണം. ശരീരം വൃത്തിയായി സൂക്ഷിക്കുകയാണെങ്കിൽ ഇതുപോലുള്ള ചർമ്മ പ്രശ്നങ്ങളെ അകറ്റുവാൻ സാധിക്കും.

വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന ചില പൊടി കൈകൾ പരിചയപ്പെടാം. തുടയിടുക്കിലെ ചൊറിച്ചിലും അണുബാധയും അകറ്റുന്നതിന് സവാളയുടെ നീര് ഏറ്റവും ഉത്തമമാണ്. ഒരു സവാള എടുത്ത് ചതച്ച് അതിൻറെ നീര് ആ ഭാഗത്ത് നന്നായി തേച്ചു കൊടുക്കുക. ആപ്പിൾ സിഡർ വിനീഗർ അല്പം വെള്ളത്തിൽ കലർത്തി തുടയിടുക്കുകളിൽ തേക്കുന്നതും ചൊറിച്ചിൽ അകറ്റുന്നതിന് സഹായകമാകും കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Scroll to Top