ശരീരം കാണിച്ചു തരുന്ന ഈ ലക്ഷണങ്ങൾ യൂറിക് ആസിഡിന്റെ വർദ്ധനവ് ആവാം….| How to reduce uric acid

How to reduce uric acid : ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് യൂറിക്കാസിഡ്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇതുമൂലം മൂത്രാശയത്തിൽ ഉണ്ടാകുന്ന കല്ലാണ് പ്രധാന ആരോഗ്യ പ്രശ്നം. പല ഹൃദ്രോഗങ്ങൾക്കും ഇത് കാരണമാകുന്നു. രക്തക്കുഴലിലെ ലൈനിങ് നശിപ്പിക്കുന്നത് കൊണ്ട് തന്നെ ഹൃദയാഘാതം വരാനുള്ള സാധ്യത വർദ്ധിക്കുന്നു.

അതുപോലെ വൃക്കയുടെ ആരോഗ്യത്തിനും യൂറിക് ആസിഡ് വർദ്ധിക്കുന്നത് നല്ലതല്ല. രക്ത സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇതുമൂലം തലച്ചോറിനും ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ രക്തത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത് ഒരു സാധാരണ കാര്യമല്ല. പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഈ പ്രശ്നത്തിന്റെ പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണരീതി തന്നെയാണ്. കൊഞ്ച്, ഞണ്ട്, താറാവിറച്ചി, ബീഫ്, അവയവം മാംസം,മദ്യം ഇവയെല്ലാം യൂറിക് ആസിഡ് വർദ്ധിക്കുന്നതിന് കാരണമാകും.

ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ള ആളുകളിലും ഇത് വർദ്ധിക്കുന്നത് സാധാരണയാണ്. കാർബോഹൈഡ്രേറ്റിനെ ഇൻസുലിൻ തിരിച്ചറിയുന്നത് കുറയും ഇതുമൂലം കൂടുതൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നു ഇതാണ് ഇൻസുലിൻ റെസിസ്റ്റൻസ്. ഈ പ്രശ്നമുള്ളവരിൽ വൃക്ക യൂറിക് ആസിഡിനെ അരിച്ച് കളയുന്നത് കുറയും. ഇതുമൂലം കൂടുതൽ യൂറിക് ആസിഡ് രക്തത്തിൽ ഉണ്ടാകുന്നു.

ടെൻഷൻ,മാനസിക സമ്മർദ്ധം, തുടങ്ങിയവയും യൂറിക് ആസിഡ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരിലും യൂറിക് ആസിഡ് അളവ് വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വർദ്ധിക്കുന്നു.ബ്രഡ്, പിസ, ബർഗർ തുടങ്ങിയ ബേക്കറി പദാർത്ഥങ്ങളിൽ ധാരാളം ഈസ്റ്റ് അടങ്ങിയിട്ടുണ്ട്. വ്യായാമം ചെയ്യുന്നത് ഒരു പരിധിവരെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.

Leave a Comment

×