ഈ വഴിപാടുകൾ ചെയ്താൽ നിങ്ങളുടെ ഏത് ആഗ്രഹവും നടക്കും..

ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉള്ളവരാണ് നമ്മൾ എല്ലാവരും. പല തടസ്സങ്ങളും അതിന് നേരിട്ടിട്ടുണ്ടാവും. എന്നാൽ ഈ തടസ്സങ്ങൾ ഒക്കെ മാറുന്നതിനുള്ള ഒരു വഴിപാടാണ് ഇവിടെ പറയാൻ പോകുന്നത്. ഒരുപാട് കാശുകൾ മുടക്കിയുള്ള വഴിപാടും പൂജകളും ഒന്നുമല്ല നമ്മുടെ തൊ കൂടുതൽ കാശ് ചെലവൊന്നും ഇല്ലാതെ ചെയ്യാൻ പറ്റുന്ന വഴിപാടുകളാണ് പറയുന്നത്. നിങ്ങളുടെ വീടിനടുത്തുള്ള ദുർഗ്ഗാദേവി ക്ഷേത്രത്തിലോ ഭദ്രകാളി ക്ഷേത്രത്തിലോ ഈ വഴിപാട് ചെയ്യാവുന്നതാണ്.

ഈ വഴിപാട് ചെയ്യാൻ ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ചയാണ്. ജോലിക്ക് പോകുന്നവർ ആണെങ്കിൽ കുടുംബത്തിലുള്ള വേറെ ആരെങ്കിലും ഈ വഴിപാട് ചെയ്താൽ മതിയാവും. വഴിപാട് നേരുന്നതിനായി കുളിച്ച് ശുദ്ധിയായി സന്ധ്യാസമയത്ത് അമ്പലത്തിലേക്ക് പോവുക. ഇതുവരെ ദേവി നൽകിയ എല്ലാ സൗഭാഗ്യങ്ങൾക്കും അമ്മയോട് നന്ദി പറയുക.

അതോടൊപ്പം തന്നെ നിങ്ങൾ മനസ്സിൽ ഏറെ ആഗ്രഹിക്കുന്ന ആ കാര്യവും അമ്മയോട് പറയുക. അന്നേ ദിവസത്തെ ദീപാരാധന കണ്ടു തൊഴുക്കുക. മുടങ്ങാതെയുള്ള നാലു വെള്ളിയാഴ്ചകളിൽ വേണം വഴിപാടുകൾ ചെയ്യാൻ. സ്ത്രീകളിൽ അശുദ്ധി ദിവസങ്ങളിൽ വീട്ടിലുള്ള മറ്റാരെങ്കിലും ഇത് ചെയ്താൽ മതിയാവും. രണ്ടാമത്തെ വെള്ളിയാഴ്ച ക്ഷേത്രത്തിലേക്ക് പോകുമ്പോൾ അമ്മയ്ക്ക് ചാർത്താനുള്ള മാല വാങ്ങിക്കൊണ്ടു പോകണം.

ചുവന്ന നിറത്തിലുള്ള പൂക്കളുടെ മാല വേണം കൊണ്ടുപോകാൻ. ആരാണോ ആഗ്രഹിക്കുന്നത് അവരുടെ സമ്പാദ്യത്തിൽ വേണം ഇത് ചെയ്യുവാൻ. തുടർന്നുള്ള രണ്ടാഴ്ചകളിലും ഇതുപോലെ ചെയ്യുക. ഇതിനു മുൻപ് തന്നെ നിങ്ങളുടെ ആഗ്രഹം സഫലമായാലും വഴിപാട് തുടരേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.

https://youtu.be/647iCPY1yOY

Leave a Comment

×