ഈ വൃക്ഷങ്ങൾ നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ ദുഃഖമാണ് ഫലം…

നമ്മുടെ വീടിനും വീടിൻറെ പരിസരങ്ങളിലും ചില വൃക്ഷങ്ങൾ വളർന്നുവരുന്നത് കുടുംബാംഗങ്ങൾക്ക് ദോഷം ചെയ്യും. വീട്ടിൽ വളർത്താൻ പാടില്ലാത്ത 15 ഓളം വൃക്ഷങ്ങളും ഉണ്ട്. ഇവ വീട്ടിലുണ്ടെങ്കിൽ ദുരന്തമാണ് ഫലം . വാസ്തുപരമായി ദോഷം ചെയ്യുന്ന വൃക്ഷങ്ങൾ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം. ഇതിൽ ആദ്യത്തേത് ശീമപ്ലാവ് ആണ്. പലരും ആഗ്രഹിച്ച് വളർത്തുന്ന ഈ വൃക്ഷം വീടിൻറെ പരിസരത്ത് ഉണ്ടെങ്കിൽ വളരെ ദോഷമാണ്. ഈ വൃക്ഷം വീടുകളിലുള്ളവർ ഒന്നുകിൽ അത് മുറിച്ചു മാറ്റുക.

അല്ലെങ്കിൽ വീട് അതിരുകെട്ടി തിരിക്കുക. അടുത്തതായി കള്ളിമുൾച്ചെടി, ഇത് വീടിന്റെ മുൻവശത്ത് വളർത്തുന്നത് വളരെ ദോഷമാണ്. നമ്മൾ നല്ലൊരു കാര്യത്തിനായി പോകുമ്പോൾ ഈ ചെടി കാണുന്നത് പല തടസ്സങ്ങളും നേരിടുന്നതിന് കാരണമാകും. മൂന്നാമത്തെ വൃക്ഷം കാഞ്ഞിരമാണ്, വീട് നിൽക്കുന്ന ഇടത്ത് കാഞ്ഞിരം ഉള്ളത് ശുഭമല്ല. ഒരു കാരണവശാലും വീടിൻറെ കിണറിനടുത്തായി കാഞ്ഞിരം ഉണ്ടാവാൻ പാടുള്ളതല്ല.

ഇത് വീടിനും വീട്ടുകാർക്കും കുടുംബത്തിനും സർവ്വനാശം ഉണ്ടാകും. അടുത്ത ദോഷകരമായ വൃക്ഷം പഞ്ഞി മരമാണ്. ഈ മരം വീടിൻറെ പരിസരങ്ങളിൽ ഉണ്ടാവുന്നത് ഒരുപാട് ദോഷം ഉണ്ടാക്കും. അടുത്ത വൃക്ഷം പനയാണ്, ദുഷ്ട ശക്തികളുടെ കേന്ദ്രം ആയിട്ടാണ് ഈ വൃക്ഷം അറിയപ്പെടുന്നത്. ഇത് വീടിൻറെ അടുത്തുള്ളത് നെഗറ്റീവ് ആയ ഊർജ്ജങ്ങളെയാണ് ആകർഷിക്കുന്നത്.

പനയുടെ സ്ഥാനം ക്ഷേത്രങ്ങളാണ്. മറ്റൊരു വൃക്ഷം ആൽമരമാണ്, ദേവി ദേവന്മാരുടെ സാന്നിധ്യമുള്ള ഒരു വൃക്ഷം കൂടിയാണിത്. എന്നാൽ ഈ വൃക്ഷം വീടുകളിൽ വളർത്തുന്നത് അഭികാമ്യമല്ല. മറ്റുള്ള വൃക്ഷങ്ങൾ ഏതെല്ലാമാണെന്ന് അറിയുന്നതിന് വീഡിയോ കാണുക.

https://youtu.be/j03BFcCIi5g

Leave a Comment

×