പ്രധാന വാതിലിന് നേരെയായി ഈ ചെടി ഉണ്ടെങ്കിൽ ദുഃഖമാണ് ഫലം.. കഷ്ടകാലം വിട്ടുമാറില്ല…

വാസ്തുപ്രകാരമാണ് ഒരു വീടും അതിൻറെ ഭാഗങ്ങളും നിലനിൽക്കുന്നതെങ്കിൽ സമ്പത്തും ഐശ്വര്യവും വന്നുചേരും. ആ വീട്ടിൽ താമസിക്കുന്നവർക്ക് സന്തോഷവും സുഖവും എല്ലാവിധത്തിലുള്ള സൗഭാഗ്യങ്ങളും ഉണ്ടാവും. വീടിൻറെ പ്രധാന വാതിൽ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. മുൻവശത്തെ പ്രധാന വാതിൽ എങ്ങനെയായിരിക്കണം എങ്ങനെ പരിപാലിക്കണം എന്നൊക്കെ വാസ്തുവിൽ പറയുന്നുണ്ട്. അത് ശരിയായ രീതിയിൽ ക്രമീകരിക്കുമ്പോൾ ആ വീട്ടിൽ പോസിറ്റീവ് ഊർജ്ജം വന്നു നിറയും.

വീട്ടിലെ അംഗങ്ങളുടെ ജീവിതത്തെ വളരെ നല്ല രീതിയിൽ തന്നെ സ്വാധീനിക്കാൻ കഴിയുന്നു. പ്രധാന വാതിലിൽ വരുന്ന കട്ടള പൂർണ്ണമായും നാലുവശവും ഉണ്ടാവണം. അങ്ങനെയുണ്ടെങ്കിൽ മാത്രമേ ആ വീടിന് ഐശ്വര്യം ഉണ്ടാവു. വീടിൻറെ മറ്റു വാതിലുകൾ പ്രധാന വാതിലിനെ അപേക്ഷിച്ചു ഒരിക്കലും വലുതാവരുത്. പ്രധാന വാതിലും കട്ടളയും നിർമ്മിച്ചിരിക്കുന്ന മരം ഒരിക്കലും മോശമാവരുത്.

ജീർണിച്ച് അഴുക്കുപിടിച്ച വിധത്തിൽ ഒരിക്കലും പ്രധാന വാതിൽ ഉണ്ടാവാൻ പാടുള്ളതല്ല. അതൊക്കെ ദോഷങ്ങൾ വരുന്നതിന് കാരണമാവും. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ആ വീട്ടിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും. വാതിൽ അടയ്ക്കുമ്പോഴും തുറക്കുമ്പോഴും അനാവശ്യമായ ശബ്ദങ്ങൾ ഉണ്ടാവാൻ പാടുള്ളതല്ല. അത് മോശമായ രീതിയിലാണ് ആ വീടിനെ സ്വാധീനിക്കുക.

പ്രധാന വാതിലിൽ നിന്ന് നേരെ അകത്തോട്ട് അനാവശ്യമായ വസ്തുക്കൾ വയ്ക്കാൻ പാടുള്ളതല്ല. പ്രധാനമായും മുള്ളുള്ള ചെടികൾ അതിനു നേരായി വയ്ക്കാൻ പാടുള്ളതല്ല. അതിലൂടെ നെഗറ്റീവ് ഊർജ്ജം വീട്ടിലേക്ക് പ്രവേശിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. പ്രധാന വാതിലിൽ നിന്ന് ഇറങ്ങുന്ന സ്ഥലത്ത് പൊട്ടിയത് അല്ലെങ്കിൽ കേടുപാടുള്ള സാധനങ്ങൾ വയ്ക്കാൻ പാടുള്ളതല്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

×