വട്ടച്ചൊറി പൂർണ്ണമായി മാറണമെങ്കിൽ നിങ്ങൾ ഇനി ഈ തെറ്റ് ചെയ്യരുത്..

പലരും നേരിടുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വട്ടച്ചൊറി. ഇത് ഒരുതരം ഫംഗസ് അണുബാധയുടെ ലക്ഷണമാണ്. ശരീരത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തിലേക്ക് വേഗത്തിൽ വ്യാപിക്കുവാൻ ഇതിനു സാധിക്കും.ശരീരത്തിലെ ഏത് ഭാഗത്ത് വേണമെങ്കിലും ഇത് ഉണ്ടാവാം. പ്രത്യേകിച്ചും തുടയിടുക്കുകളിലും, കക്ഷങ്ങളിലും, സ്വകാര്യ ഭാഗങ്ങളിലും ആണ് ഇതു കൂടുതലായി ഉണ്ടാവുന്നത്. അസഹനീയമായ ചൊറിച്ചിലാണ് പ്രധാന ലക്ഷണം.

അണുബാധയുള്ള ഭാഗത്ത് ചുവപ്പ് നിറം, തടിപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടാകും. ഇത് മാറുന്നതിന് വിപണിയിൽ പലതരത്തിലുള്ള മരുന്നുകളും ലഭ്യമാണ്. എന്നാൽ ഇത് തൽക്കാലത്തേക്ക് മാത്രമേ മാറുകയുള്ളൂ വീണ്ടും വരിക തന്നെ ചെയ്യും. ഫംഗസ് അണുബാധയ്ക്ക് പുറകിൽ പല കാരണങ്ങളുണ്ട്. നമ്മുടെ ജീവിത രീതിയിലെ തെറ്റുകൾ തന്നെയാണ് പ്രധാന കാരണം. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരം രോഗാവസ്ഥകൾ ഉണ്ടാകുന്നത്. ഇത് തലയോട്ടി മുതൽ കാലിലെ നഖം വരെയുള്ള ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാവാം.

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്ന അതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സാധിക്കും. പലതരം ക്രീമുകളുടെയും സോപ്പുകളുടെയും ഉപയോഗം ഇതിന് കാരണമാകാം. കെമിക്കലുകൾ ധാരാളം അടങ്ങിയിട്ടുള്ള ഉൽപ്പന്നങ്ങൾ ചർമ്മത്തിൽ ചൊറിച്ചിലും മറ്റു പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ചർമ്മത്തിന്റെ പ്രതിരോധശേഷി നശിപ്പിക്കുകയും വേഗത്തിൽ അണുബാധ ഏൽക്കുവാൻ കാരണമാവുകയും ചെയ്യുന്നു.

ഇറുകിയതും നനഞ്ഞതുമായ അടിവസ്ത്രങ്ങൾ ധരിക്കുന്നവരിലും വട്ടച്ചൊറി കൂടുതലായി കാണപ്പെടുന്നു. ഉണങ്ങിയ കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ആർത്തവ സമയത്ത് സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ പാടുകൾ മാറ്റുന്നതിന് ശ്രദ്ധിക്കണം അല്ലെങ്കിൽ ഇവ സ്വകാര്യ ഭാഗങ്ങളിൽ വട്ടച്ചൊറിക്ക് കാരണമാകും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.

Leave a Comment

×