ഐശ്വര്യവും സമാധാനവും വീട്ടിൽ ഉണ്ടാവണമെങ്കിൽ മഞ്ഞൾ വെള്ളം കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ…

ഐശ്വര്യവും ദൈവീകതയും നിറഞ്ഞ ഒന്നാണ് മഞ്ഞൾ. മഞ്ഞൾ വെള്ളം വീടിൻറെ ചില ഭാഗങ്ങളിൽ തെളിക്കുന്നത് ഐശ്വര്യവും സമൃദ്ധിയും ഉയർച്ചയും ഉണ്ടാവാൻ സഹായകമാകും. പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജ തരംഗങ്ങൾ വീട്ടിൽ നിലനിൽക്കുമ്പോൾ അവിടെ സന്തോഷവും സമാധാനവും ഉണ്ടാവും. നെഗറ്റീവ് ആയിട്ടുള്ള ഊർജത്തിന്റെ പ്രഭാവം നമ്മുടെ വീട്ടിൽ ഉണ്ടാകുമ്പോൾ അവിടെ ദുഃഖവും ദുരിതവും സമാധാനക്കേടും കടബാധ്യതകളും തൊഴിൽ നഷ്ടവും ഉണ്ടാവാം.

ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ഒന്നാണ് മഞ്ഞൾ. ആരോഗ്യപരമായും ആചാരപരമായും പ്രധാനപ്പെട്ട ഒന്നുതന്നെയാണിത്. മഞ്ഞൾപൊടി കലക്കിയ വെള്ളം വീടിൻറെ പ്രത്യേക ഭാഗങ്ങളിൽ തളിക്കുമ്പോൾ പോസിറ്റീവ് ഊർജ്ജം ഉണ്ടാവുകയും നെഗറ്റീവ് ഊർജ്ജത്തെ പൂർണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വീടിൻറെ അകത്തേക്ക് പ്രവേശിക്കാനുള്ള ഒന്നാണ് പ്രധാനവാതിൽ. രാവിലെ വീടും പരിസരവും നന്നായി തൂത്തു വൃത്തിയാക്കി മഞ്ഞൾ വെള്ളം പ്രധാന വാതിലിൽ നിന്ന്.

നേരെയുള്ള ഭാഗങ്ങളിൽ മുഴുവനും തെളിക്കേണ്ടതുണ്ട്. കുളിച്ചു വൃത്തിയായതിനു ശേഷം വേണം ഇത് ചെയ്യുവാൻ. തുടർച്ചയായി കുറച്ചുദിവസം ഇത് ചെയ്താൽ കുടുംബത്തിന് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഉണ്ടാവും. അശുദ്ധിയുള്ള സമയങ്ങളിൽ ഒരിക്കലും സ്ത്രീകൾ ഇത് ചെയ്യുവാൻ പാടുള്ളതല്ല. ഒരു പാത്രത്തിൽ ശുദ്ധമായ വെള്ളമെടുത്ത് അതിലേക്ക് മൂന്ന് തുള്ളി മഞ്ഞൾ ചേർക്കുക.

ഒരു പച്ച കർപ്പൂരം പൊടിച്ച് അതിലേക്ക് ചേർത്തു കൊടുത്തു ആ വെള്ളം വീടിൻറെ പ്രധാന വാതിലിനു നേരെയുള്ള ഭാഗങ്ങളിൽ തെളിച്ചു കൊടുക്കുക. ആ കുടുംബത്തിന് വലിയ നേട്ടങ്ങൾ ഉണ്ടാകുന്ന തരത്തിലുള്ള പോസിറ്റീവ് ഊർജ്ജങ്ങൾ അവിടെ വന്ന് നിറയും. ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ പോലും കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുന്നതിന് കാരണമാകുന്നു. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണുക.

×