നിങ്ങളുടെ കരൾ പണിമുടക്കിയാൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇതൊക്കെയാണ്….

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. 500ല്‍ പരം പ്രവർത്തനങ്ങൾ കരൾ നിർവഹിക്കുന്നുണ്ട്. സ്വയം വളരാൻ കഴിയുന്ന ഒരു അവയവം കൂടിയാണിത്. ശരീരത്തിനുള്ളിലെ വിഷാംശങ്ങളെ സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ ഇത് സഹായിക്കുന്നു. കരൾ രോഗങ്ങളെ നിശബ്ദ കൊലയാളികൾ എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഒട്ടുമിക്ക കരൾ രോഗങ്ങൾക്കും തുടക്കത്തിൽ യാതൊരു ലക്ഷണങ്ങളും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ചില കരൾ രോഗങ്ങൾ മനുഷ്യരുടെ ജീവൻ എടുക്കും.

ജീവിതരീതിയിൽ വന്ന മാറ്റങ്ങളാണ് പല രോഗങ്ങൾക്കും കാരണം. അനാരോഗ്യ കരമായ ഭക്ഷണരീതിയും വ്യായാമക്കുറവും പല രോഗങ്ങളും ശരീരത്തിന് ഉണ്ടാവാൻ കാരണമാകുന്നു. കരളിനെ ബാധിക്കുന്ന ഏറ്റവും സാധാരണ ഒരു രോഗമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പുകൾ അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. ധാരാളം എണ്ണ, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായും.

കഴിക്കുന്നവരിൽ ഈ രോഗത്തിൻറെ സാധ്യത കൂടുതലാണ്. പല ജീവിത ശൈലി രോഗങ്ങളുടെയും പ്രധാന കാരണം അമിത വണ്ണം തന്നെ. അമിതവണ്ണവും പൊണ്ണത്തടിയും ഇന്ന് കുട്ടികളിലും കണ്ടുവരുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഭക്ഷണത്തിലെ മാറ്റങ്ങളാണ്. പഴങ്ങൾ പച്ചക്കറികൾ എന്നിവ കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ജങ്ക് ഫുഡ്.

ബേക്കറി പദാർത്ഥങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, എണ്ണ പലഹാരങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ദിവസേന വ്യായാമത്തിനായി കുറച്ച് സമയം മാറ്റിവെക്കേണ്ടതുണ്ട് . തളർച്ച ക്ഷീണം പുഞ്ചിരിച്ചാൽ വയറു പ്രശ്നങ്ങൾ ചർമ്മത്തിലെ ചൊറിച്ചിൽ ചർമ്മത്തിന് ഉണ്ടാകുന്ന നിറംമങ്ങൾ എന്നിവയൊക്കെ ഈ രോഗത്തിനുള്ള ലക്ഷണമായി പറയാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.

Leave a Comment

×