യൂറിക് ആസിഡിന്റെ വർദ്ധനവ് ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, നിസ്സാരമായി കാണരുത്…| Increase in uric acid symptoms

Increase in uric acid symptoms : ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ് വർദ്ധനവ്. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒരു ഉത്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം വരുമ്പോൾ അല്ലെങ്കിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോഴാണ് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നത്. അതും അല്ലെങ്കിൽ യൂറിക് ആസിഡ് കൃത്യമായി.

മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുമ്പോഴും ഈ അവസ്ഥ ഉണ്ടാകാം ഹൈപ്പർ യൂറിസെമിയ എന്നാണ് ഇതിനെ പറയുന്നത്. ദിവസവും ഉല്പാദിപ്പിക്കുന്ന ഏകദേശം 70% ത്തോളം യു റേറ്റ് പുറന്തള്ളപ്പെടുന്നത് വൃക്കയിലൂടെയാണ് എന്നാൽ വൃക്കയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറുകൾ നേരിട്ടാൽ അത് യൂറിക് ആസിഡിന്റെ വർദ്ധനവിന് കാരണമാകും. പെരുവിരലുകളിൽ ഉണ്ടാകുന്ന വീക്കം, സന്ധിവേദന, സന്ധിവാതം, മുട്ടുവേദന, മൂത്രശയത്തിലെ കല്ല്.

തുടങ്ങിയവയെ എല്ലാമാണ് ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ. ചില ഭക്ഷണങ്ങൾ പ്രധാനമായും അവയവ മാംസങ്ങൾ യൂറിക് ആസിഡ് വർദ്ധിക്കുന്നതിന് കാരണമായി മാറുന്നു. സോഡാ പോലുള്ള പാനീയങ്ങളും ഇത് വർദ്ധിക്കുന്നതിന് കാരണമാകും. അയല, ട്യൂണ എന്നീ മത്സ്യങ്ങളും, റിഫൈൻഡ് ഷുഗർ അടങ്ങിയ ബേക്കറി പദാർത്ഥങ്ങളും, നിർജലീകരണവും, മദ്യപാനവും എല്ലാം യൂറിക് ആസിഡിന്റെ വർദ്ധനവിന് കാരണമാകുന്നതാണ്.

നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സാധാരണ യൂറിക് ആസിഡ് അളവ് നിലനിർത്തുവാൻ സഹായിക്കുന്നു. കൂടാതെ വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×