ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് ഇങ്ങനെ ചെയ്തു നോക്കൂ…| Iron magnesium and fiber supplements

Iron magnesium and fiber supplements : ഒരാളുടെ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ അഭിവാജ്യ ഘടകമാണ് ഭക്ഷണം. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് നമുക്ക് ഊർജ്ജവും പ്രോട്ടീനും ആവശ്യക്കൊഴുപ്പുകളും വിറ്റാമിനുകളും അടക്കം ജീവൻ നിലനിർത്താൻ ആവശ്യമായ എല്ലാം ലഭിക്കുന്നത്. അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ശാരീരിക വളർച്ചയ്ക്കും പോഷകങ്ങൾ ആവശ്യമാണ്. സമയകൃത ആഹാരം കഴിക്കുന്നതിലൂടെ ആരോഗ്യപൂർണമായി ഇരിക്കുവാൻ സാധിക്കും.

എല്ലാ പോഷകങ്ങളും ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്നില്ലെങ്കിൽ പോലും ശരീരത്തിൻറെ ശരിയായ പ്രവർത്തനത്തിന് ഇവ അത്യാവശ്യമായി മാറുന്നു. അയൺ, മഗ്നീഷ്യം, ഫൈബർ തുടങ്ങിയ ചെറിയ മൈക്രോ ന്യൂട്രിയൻറുകൾ പോലും ആവശ്യമായ അളവിൽ ലഭിക്കാതെ വരുമ്പോൾ ശാരീരിക പ്രവർത്തനങ്ങളിൽ സമന്വയിപ്പിക്കാൻ കഴിയാതെ വരുന്നു. പോഷകങ്ങൾ അടങ്ങിയ സമയകൃത ആഹാരം ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുന്നതിലൂടെ മാത്രമേ ആരോഗ്യമുള്ളവരായി തുടരാൻ സാധിക്കുകയുള്ളൂ.

സമയകൃത ആഹാരത്തിൻറെ ചില ഘടകങ്ങൾ നമുക്ക് പരിചയപ്പെടാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊഴുപ്പുകൾ, നമ്മുടെ ഊർജ്ജ ആവശ്യത്തിന്റെ ഒരു ഭാഗം കൊഴുപ്പുകളാൽ നിറവേറ്റപ്പെടുന്നു. അതിനായി വെണ്ണ, നെയ്യ്, എണ്ണ, ചീസ് തുടങ്ങിയ കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. വളർച്ചയ്ക്കും ശരീരത്തിൻറെ തേയ്മാനം പരിഹരിക്കുന്നതിനും പ്രോട്ടീനുകൾ ആവശ്യമാണ്. പേശികളുടെ വളർച്ചയ്ക്കും പ്രോട്ടീൻ സഹായകമാകുന്നു.

പാലുൽപന്നങ്ങൾ, മാംസം, മുട്ട, ചിക്കൻ മുതലായവയിൽ ഇത് കാണപ്പെടുന്നു. നമുക്ക് പ്രോസസ് ചെയ്യാനുള്ള ഊർജ്ജം ലഭിക്കുന്നത് കാർബോഹൈഡ്രേറ്റുകളിൽ നിന്നാണ്. ചോറ്, ഗോതമ്പ്, ചപ്പാത്തി, റൊട്ടി മുതലായവയിൽ ധാരാളമായി കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയവ രോഗപ്രതിരോധം മെച്ചപ്പെടുത്തുവാൻ പ്രധാനമാണ്. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയിൽ നിന്നുമാണ് ഇവ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.

×