വാസ്തു പ്രകാരം നമുക്ക് 8 ദിക്കുകളാണ് ഉള്ളത്, നാലു മൂലകളും 4 ദിക്കുകളും. കിഴക്ക് പടിഞ്ഞാറ്, തെക്ക്, വടക്ക്, എന്നീ നാല് ദുകൾ. തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് എന്നിങ്ങനെ നാലു മൂലകളും. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ദിക്കാണ് തെക്ക്. യമദേവൻ അധിപൻ ആയിട്ടുള്ള ദിശയാണ് അത്. വാസ്തുപ്രകാരം തെക്കു ദിക്കിൽ ചെയ്യേണ്ട കാര്യങ്ങൾ ശരിയല്ലെങ്കിൽ മരണ ഫലം ഉണ്ടാകും.
അതുകൊണ്ടുതന്നെയാണ് ഈ ദിക്കിന് അത്രയേറെ പ്രാധാന്യം. തെക്കു ദിശയിൽ ഉണ്ടാകുന്ന ദോഷങ്ങൾ രണ്ടു രീതിയിലാണ് നമ്മളിലേക്ക് എത്തുന്നത്. ഒന്ന്, ആരോഗ്യം ക്ഷയിക്കും രണ്ടാമത്തേത് സ്ത്രീകൾക്ക് ദുരിതമൊഴിഞ്ഞ നേരം ഉണ്ടാവില്ല. ആ വീട്ടിൽ താമസിക്കുന്ന സ്ത്രീകൾക്ക് മാനസികമായും, ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. വീടിൻറെ തെക്കു ദിക്കിൽ ഉണ്ടാവേണ്ട ചില കാര്യങ്ങളുണ്ട്.
അവ എന്തൊക്കെയാണെന്ന് നോക്കാം. മറ്റു ദിക്കുകളെ അപേക്ഷിച്ച് വീടിൻറെ തെക്കു ദിശ എപ്പോഴും ഉയർന്നിരിക്കണം അങ്ങനെയല്ലെങ്കിൽ അവിടെ ഒരിക്കലും സമ്പത്ത് നിലനിൽക്കില്ല. വീടിൻറെ തെക്കുഭാഗത്തായി കുളമോ കിണറോ ഉണ്ടെങ്കിൽ ആ വീട് ഒരിക്കലും ഗുണം പിടിക്കില്ല മുടിയും എന്നത് തീർച്ചയാണ്. അങ്ങനെ ഉള്ളവരാണെങ്കിൽ ഒന്നുകിൽ.
അത് മൂടുക അല്ലെങ്കിൽ കിണറിനും വീടിനും ഇടയിൽ അതിർത്തി തിരിച്ച് മാറ്റുക എന്നത് മാത്രമാണ് പരിഹാരം. വീടിൻറെ തെക്ക് വശത്ത് ഒരിക്കലും വിറകുകൾ കൂട്ടി ഇടരുത് ഇത് വളരെ വലിയ ദോഷം ഉണ്ടാക്കും. ആ ഭാഗം നല്ല വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ്.