പ്രായം കുറയ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി.. ആരും പറഞ്ഞു തരാത്ത ചില രഹസ്യങ്ങൾ..

എന്നും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ നമ്മളുടെ പ്രായത്തെ പിടിച്ചുനിർത്താൻ ആർക്കും സാധിക്കില്ല. ഇതിനായി പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും ബ്യൂട്ടിപാർലറുകളിൽ കയറിയിറങ്ങുന്നവരാണ് പലരും. ചിലർക്ക് ഇതുകൊണ്ട് ഫലം ലഭിക്കുമെങ്കിലും ഇത് മറ്റു പല പ്രശ്നങ്ങൾക്കും കാരണമാവും. ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഇത് സാധിക്കാവുന്നതാണ്. ഭക്ഷണത്തിലും വ്യായാമത്തിലും അല്പം.

ശ്രദ്ധ നൽകിയാൽ മതിയാവും. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നത് ധർമ്മത്തിന് യുവത്വം നൽകാൻ സഹായിക്കും. വിറ്റാമിൻ സി അടങ്ങിയ പഴവർഗങ്ങൾ ചർമ്മത്തിൽ ചുളിവ് വീഴുന്നതും നിറംമങ്ങുന്നതും തടയാൻ സഹായിക്കും. കൂടാതെ ത്വക്കിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. മഞ്ഞൾ പോലുള്ള ആന്റി ഏജിങ് ഗുണങ്ങളുള്ള പദാർത്ഥങ്ങൾ കോശങ്ങളെ നാശത്തിൽ നിന്നും സംരക്ഷിക്കുന്നു.

അവക്കാഡോ കഴിക്കുന്നത് ചർമ്മത്തിന് ചെറുപ്പം നിർത്താനും നിറം ലഭിക്കാനും സഹായകമാണ്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ഫോളിക് ആസിഡ് പൊട്ടാസ്യം ആൻറി ഓക്സിഡന്റുകൾ എന്നിവയെല്ലാം ചർമ്മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് സഹായകമാകുന്നു. വിറ്റാമിൻ എ ധാരാളമടങ്ങിയ ക്യാരറ്റ് സ്ഥിരമായി കഴിക്കുന്നത് ചർമ്മത്തിൽ ചുളിവുകൾ ഒഴിവാക്കാൻ ഏറ്റവും നല്ലതാണ്. എണ്ണ, കൊഴുപ്പു, മധുരം, മസാല അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ അധികമായി കഴിക്കുന്നത്.

ചർമ്മത്തിന് ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു ഘടകമാണ് ജലം. ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ തിളക്കത്തിന് സഹായകമാണ്. ഭക്ഷണത്തിനു പുറമേ ചിട്ടയായ വ്യായാമവും യുവത്വം നിലനിർത്താൻ വളരെ അത്യാവശ്യമാണ്. ജീവിതത്തിൽ ഉണ്ടാകുന്ന ടെൻഷൻ, സമ്മർദ്ദം, വിഷാദം എന്നിവ ചർമ്മത്തെ മോശമായി ബാധിക്കുന്നു. ആരോഗ്യമുള്ള മനസ്സുണ്ടെങ്കിൽ മാത്രമേ സൗന്ദര്യമുള്ള മുഖം നേടാൻ സാധിക്കുകയുള്ളൂ. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply