Just eat this fruit

ഈ പഴം കഴിച്ചാൽ മതി, പല രോഗങ്ങളും വിട്ടു മാറും…. | Just eat this fruit

Just eat this fruit : ലോകത്തിൻറെ ഒട്ടുമിക്കഭാഗങ്ങളിലും ഈ പഴം ലഭ്യമാണ്. നാച്ചുറൽ ഷുഗർ, സൂക്രോസ്, ഫ്രക്ടോസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പച്ച പഴത്തേക്കാളും പോഷക സമൃതമായത് പഴുത്ത ഏത്തപ്പഴം ആണ്. ധാരാളം ആന്റി ഓക്സിഡന്റുകൾ ഇവയിൽ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഏത്തപ്പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലശോധന ശരിയായി നടക്കാനും സഹായിക്കുന്നു.

പഴത്തിലെ സോഡിയം ലെവൽ രക്തസമ്മർദ്ദം കൂടാതെ നിയന്ത്രിച്ചു കൊണ്ടു പോകുന്നു. അൾസർ വരാതെ കാക്കാനും ശരീരത്തിൻറെ ഊഷ്മാവ് നിയന്ത്രിച്ചു കൊണ്ടുപോവാനും ഏത്തപ്പഴത്തിന് സാധിക്കും. പഴത്തിലെ പൊട്ടാസ്യത്തിന്റെ അളവ് പേശി വേദനയ്ക്ക് സഹായകമാകുന്നു. ഏത്തപ്പഴം ഒരെണ്ണം കഴിക്കുന്നത് ശരീരത്തിന് അത്യാവശ്യം ഊർജ്ജം ഉല്പാദിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വർക്കൗട്ട് ചെയ്യുന്നവർ ഏത്തപ്പഴം കഴിക്കുന്നത് വളരെ ഗുണം ചെയ്യും.

ഇതിലെ ട്രിപ്റ്റോഫാൻ എന്ന വസ്തു മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. അറ്റാക്ക് , സ്ട്രോക്ക് എന്നിവയുടെ സാധ്യതകൾ നിയന്ത്രിക്കുന്നു. അമിതവണ്ണം ഉള്ളവർക്കും ഇത് വളരെ നല്ലതാണ്. ഏത്തപ്പഴം കഴിക്കുമ്പോൾ വിശപ്പ് കുറയാനും അമിതാഹാരം കുറയ്ക്കാനും സാധിക്കുന്നതാണ്. കുട്ടികളുടെ ശരീരത്തിനും വളരെ ഉത്തമമാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം പുഴുകി അതിൽ നെയ്യും ശർക്കരയും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.

ഇത് കുട്ടികളുടെ വളർച്ചയ്ക്ക് സഹായകമാകുന്നു. ഇത് ഉപയോഗിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളാണ് ലഭിക്കുന്നത്. പ്രമേഹം പോലുള്ള ജീവിതശൈലി രോഗമുള്ളവർക്കും കഴിക്കാവുന്നതാണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണിത്. ഏത്തപ്പഴത്തിന്റെ കൂടുതൽ ഗുണങ്ങൾ അറിയാനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply