Keezhanelli for hair growth : നീണ്ടതും തിളക്കം ഉള്ളതുമായ മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. സ്ത്രീകളെ പോലെ തന്നെ ഇപ്പോൾ പുരുഷന്മാരും മുടിയുടെ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. നീണ്ട മുടി ലഭിക്കുന്നതിന് ക്ഷമ അത്യാവശ്യമാണ്. മുടി വളർച്ച വളരെ സാവധാനത്തിൽ നടക്കുന്ന ഒരു പ്രക്രിയയാണ്. എന്നാൽ പലരും വേഗത്തിൽ മുടി വളരുന്നതിനായി പലതും ചെയ്യാറുണ്ട്.
വിപണിയിൽ ലഭ്യമാകുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ള പല ഉൽപ്പന്നങ്ങളും വാങ്ങിച്ച് ഉപയോഗിക്കാറുമുണ്ടാകും. ഇത് മൂലം മുടിയുടെ ആരോഗ്യം നഷ്ടമാകുന്നു. സ്വാഭാവികമായി മുടി വളരുന്നതിന് പ്രകൃതിദത്തമായ രീതികളാണ് ഏറ്റവും ഉത്തമം. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇവ ഗുണം ചെയ്യും. നമ്മുടെ വീടുകളുടെ പരിസരത്തും പറമ്പുകളിലും ധാരാളമായി കാണപ്പെടുന്ന കീഴാർനെല്ലി വളരെയധികം ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ്.
മഞ്ഞപ്പിത്തത്തിനുള്ള ഒരു ഉഗ്രൻ ഒറ്റമൂലി കൂടിയാണ്. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഇത് വളരെ ഗുണം ചെയ്യും. അതുപോലെതന്നെ വളരെ അധികം സൗന്ദര്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെല്ലുകൾ മുഖസൗന്ദര്യത്തിനും മുടിയുടെ വളർച്ചയ്ക്കും വളരെ ഗുണപ്രദമാണ്. കീഴാർനെല്ലിയും കറ്റാർവാഴയും കൂടി നന്നായി അരച്ചെടുക്കുക.
അതിനുശേഷം ഇവ അരിച്ചെടുക്കുക, അതിലേക്ക് ഒരു മുട്ടയുടെ വെള്ള മാത്രം ഒഴിച്ചുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. അല്പനേരം കഴിഞ്ഞ് ഇത് കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് മുടി വളരാൻ സഹായിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.