നിശബ്ദ കൊലയാളിയായ വൃക്ക രോഗത്തിന് പലരും ശ്രദ്ധിക്കാതെ പോകുന്ന ശരീരത്തിലെ ചില സൂചനകൾ…| Kidney diet foods to eat

Kidney diet foods to eat : മനുഷ്യ ശരീരത്തിലെ പ്രധാന ആന്തരിക അവയവങ്ങളിൽ ഒന്നാണ് വൃക്ക. മനുഷ്യജീവൻ നിലനിർത്താൻ അത്യന്താപേക്ഷികമായ ഒന്നാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വിസർജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കയുടെ പ്രധാന ധർമ്മം. ശരീരത്തിലെ ജലാംശത്തിന്റെയും ലവണങ്ങളുടെയും സന്തുലിത അവസ്ഥ നിലനിർത്തി കൊണ്ടുപോകുന്നതിന് വൃക്ക വലിയ പങ്കുവഹിക്കുന്നു. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിനും, ചുവന്ന രക്താണുക്കളുടെ ഉൽപാദനം.

ക്രമീകരിക്കുന്നതിനും, അസ്ഥികളുടെ രൂപീകരണത്തിന് ആവശ്യമായ വിറ്റാമിൻ ഡി സജീവമായ രൂപത്തിൽ ആക്കുന്നു തുടങ്ങിയവയെല്ലാം വൃക്കയുടെ. ഇന്നത്തെ തലമുറയുടെ പല ജീവിത രീതികളും ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു. ഈ രോഗാവസ്ഥയുള്ളവരുടെ എണ്ണം വർഷംതോറും കൂടി വരുകയാണ്. പ്രമേഹം ,രക്തസമ്മർദ്ദം, കൊളസ്ട്രോൾ, അമിതഭാരം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഉള്ളവരിൽ ഹൃദയാഘാതം, വൃക്ക സ്തംഭനം, പക്ഷാഘാതം, കരൾ രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

വൃക്ക രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. താൽക്കാലികമായി ഉണ്ടാകുന്ന വൃക്കസ്തംഭനത്തിന്റെ കാരണങ്ങൾ ഇവയൊക്കെയാണ്. അണുബാധ, എലിപ്പനി, മലേറിയ, ചിലതരം മരുന്നുകൾ പ്രധാനമായും വേദനസംഹാരികളും ആൻറിബയോട്ടിക്കുകളും അർബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില മരുന്നുകളും, വിഷാംശമുള്ള വസ്തുക്കൾ. എന്നാൽ സ്ഥിരമായി വൃക്കസ്തംഭനം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ.

പല ആരോഗ്യ പ്രശ്നങ്ങളാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ, മൂത്രാശയത്തിലെ അണുബാധ, മൂത്രനാളികളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ ഇവയെല്ലാം ആണ് വൃക്കത്തമ്പനത്തിന് കാരണമാകുന്നത്. പ്രധാനമായും പ്രമേഹ രോഗികളിലാണ് വൃക്ക തകരാറ് ഉണ്ടാവുന്നത്. ചില വ്യക്തികളിൽ കാര്യമായ ലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ വൃക്ക രോഗമുണ്ടാവാം. വൃക്ക രോഗത്തിൻറെ ലക്ഷണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×