Kidney disease symptoms in skin

ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ..? എന്നാൽ സൂക്ഷിച്ചോളൂ നിങ്ങളുടെ കിഡ്നി പണിമുടക്കാൻ പോകുന്നു..| Kidney disease symptoms in skin

Kidney disease symptoms in skin : മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് വൃക്ക അഥവാ കിഡ്നി. ശരീരത്തിന്റെ അരിപ്പ എന്നും ഇതിനെ വിളിക്കുന്നു. മലിന വസ്തുക്കളെ സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ അയക്കും. വൃക്കയുടെ പ്രവർത്തനം തകരാറിലായാൽ ആരോഗ്യവും തകരാറിലാകും എന്നതിൽ ഒരു സംശയവുമില്ല. വൃക്കയുടെ താളം തെറ്റിയാൽ ശരീരം കാണിച്ചുതരുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. അത് അത് മനസ്സിലാക്കി ഉടൻതന്നെ ചികിത്സ തേടേണ്ടതാണ്.

വൃക്ക പ്രശ്നങ്ങൾ ഉണ്ടാകുന്നത് മൂന്നു കാരണങ്ങളാൽ ആണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പാരമ്പര്യം. ഈ രോഗാവസ്ഥ ഉള്ളവരിൽ കിഡ്നി തകരാറിലാവാൻ സാധ്യത ഏറെയാണ്. കിഡ്നിയുടെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ പ്രധാനമായ ലക്ഷണം അമിതമായ ക്ഷീണം ആണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയും ഇത് അമിതമായ ക്ഷീണത്തിന് കാരണമാകുന്നു. മാത്രമല്ല ഉറക്കം ശരിയല്ലാത്തതിന്റെ പല ബുദ്ധിമുട്ടുകളും ഉണ്ടാകും.

വൃക്കരോഗം ചർമ്മത്തിലും ചില സൂചനകൾ നൽകുന്നു. ചൊറിച്ചിൽ അലർജി എന്നീ പ്രശ്നങ്ങൾ ഉണ്ടാവാം. ചർമ്മം വല്ലാതെ വരണ്ട ഇരുണ്ടതാവും. കിഡ്നി പ്രശ്നമുണ്ടെങ്കിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നും എന്നാൽ പോകാൻ മാത്രം മൂത്രം ഉണ്ടാവുകയുമില്ല. കലങ്ങിയ നിറത്തിൽ ആയിരിക്കും മൂത്രം പോവുക. മൂത്രത്തിൽ പത കാണുന്നത് വൃക്കാ രോഗത്തിൻറെ പ്രധാന ലക്ഷണമാണ്.

മൂത്രത്തിലൂടെ അൽബുമിൻ എന്ന പ്രോട്ടീൻ പോകുന്നതിന്റെ ലക്ഷണമാണിത്. പാദങ്ങളിൽ ഉണ്ടാകുന്ന നീരാണ് മറ്റൊരു ലക്ഷണം.ശരീരത്തിലെ ജലാംശം പൂർണ്ണമായും പുറന്തള്ളാൻ സാധിക്കാതെ വരുമ്പോൾ ഇവ പാദങ്ങളിലെ നീരിന് കാരണമാകുന്നു. തുടക്കത്തിൽ തന്നെ ഈ ലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ തേടുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.