Kidney disease symptoms in skin

ശരീരം കാണിച്ചു തരുന്ന ഈ സൂചനകൾ വൃക്ക തകരാറിന്റെതാവാം, സൂക്ഷിക്കുക…| Kidney disease symptoms in skin

Kidney disease symptoms in skin : ശരീരത്തിന്റെ ഏറ്റവും പ്രധാന ആന്തരിക അവയവങ്ങളിൽ ഒന്നാണ് വൃക്കാ അഥവാ കിഡ്നി. നിരവധി സങ്കീർന്ന പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു അവയവം കൂടിയാണിത്. ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളുന്ന ധർമ്മം നിർവഹിക്കുന്നത് വൃക്കയാണ്. വൃക്കയുടെ പ്രവർത്തനം തകരാറിലായാൽ അത് ശാരീരിക പ്രവർത്തനങ്ങളിൽ മൊത്തമായി തന്നെ ബാധിക്കുന്നു. ശരിയായ രീതിയിൽ വൃക്ക പ്രവർത്തിക്കാതെ വരുമ്പോൾ ജീവനു പോലും അത് ഭീഷണിയായി മാറും.

വൃക്കയുടെ പ്രവർത്തനത്തിൽ ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ നേരിട്ടാൽ ശരീരത്തിൽ ചില സൂചനകൾ കാണപ്പെടും. തകരാറിലായ വൃക്കകൾ സോഡിയം ശരീരത്തിൽ നിലനിർത്തുന്നു ഇത് കാലുകളിൽ നീര് വരുന്നതിന് ഇടയാക്കും. ചിലപ്പോൾ ഇത് മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെയും ലക്ഷണമാകാം. വൃക്കകൾ തകരാറിൽ ആകുമ്പോൾ രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നു ഇത് ക്ഷീണവും ബലഹീനതയും ഉണ്ടാക്കും. ദൈനംദിന ജോലികൾ പോലും നിർവഹിക്കുവാൻ സാധിക്കാതെ വരുന്നു.

ശരീരത്തിൽ നിന്ന് ന്യൂട്രിയന്റുകളിൽ അരിച്ചെടുക്കുവാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ രക്തത്തിലെ അമിതമായ പ്രോട്ടീൻ നുരയോടും പതയോടും കൂടി മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്നു അതുകൊണ്ടുതന്നെയാണ് വൃക്ക രോഗികളിൽ മൂത്രത്തിൽ പത കാണപ്പെടുന്നത്. മൂത്രത്തിലെ രക്തത്തിൻറെ അംശം വൃക്കകൾ തകരാറിലാണ് എന്നതിൻറെ പ്രധാന സൂചനയാണ്.

പല കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഒന്നാണ് വിശപ്പില്ലായ്മ ഇത് സംഭവിക്കുന്നതിന്റെ കാരണങ്ങളിൽ ഒന്നായി വൃക്ക തകരാറിനെ കണക്കാക്കാം. രക്തത്തിലെ ധാതുക്കളുടെ അളവ് നിലനിർത്തേണ്ടത് അത്യാവശ്യമാണ് എന്നാൽ ഇതിലെ അസന്തുലിത അവസ്ഥ ചർമ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്നു. കിഡ്നി ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ഉറക്കക്കുറവ് നേരിടാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.