നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക.. ഇവ കിഡ്നി സ്റ്റോണിന്റെ തുടക്കമാവാം…| Kidney related diseases causes

Kidney related diseases causes : വേനൽ കാലങ്ങളിൽ പൊതുവായി കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രാശയത്തിൽ കല്ല്. ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണെന്ന് ഇത് വന്നവർക്ക് അറിയാം. അതികഠിനമായ ഈ വേദന ചിലരിൽ പ്രസവ വേദനയെക്കാൾ രൂക്ഷമാണ്. കാൽസ്യം യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരണം ആണ് കല്ലുകൾ ആയി രൂപപ്പെടുന്നത്. ശരീരത്തിലുള്ള ചിലതരം ധാതുക്കൾ മൂത്രത്തിൽ അടിഞ്ഞു കൂടുമ്പോഴാണ് വൃക്കയ്ക്കുള്ളിൽ ഇവ കല്ലുകൾ ആയി രൂപം കൊള്ളുന്നത്.

നിർജലീകരണം അമിതവണ്ണം പാരമ്പര്യം എന്നിവയൊക്കെ ഈ രോഗാവസ്ഥ ഉണ്ടാവുന്നതിനുള്ള കാരണങ്ങളാണ്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മൂത്രം കൂടുതൽ സാന്ദ്രമാവുകയും ഇത് ധാതുക്കളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് വൃക്കയിലെ കല്ലുകൾ ആയി മാറുന്നു. കല്ലുകളുടെ വലുപ്പത്തിൽ വ്യത്യാസമുണ്ടാകും എന്നാലും ഇവ മൂത്രനാളിയിലൂടെ സ്വയം പുറത്തേയ്ക്ക് കടന്നുപോകാറുണ്ട്. ചിലപ്പോൾ രൂപപ്പെടുന്ന കല്ലുകൾക്ക് വലിപ്പം കൂടുതലാണെങ്കിൽ.

ശസ്ത്രക്രിയയുടെ സഹായത്തോടു മാത്രമേ ഇത് പുറത്തെടുക്കുവാൻ സാധിക്കുകയുള്ളൂ. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, അടിവയർ, പുറം എന്നിവിടങ്ങളിലെ കഠിനമായ വേദന, മൂത്രത്തിലെ നിറമാറ്റം, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, തലകറക്കം, ഛർദ്ദി തുടങ്ങിയവയാണ് എൻറെ പ്രധാന ലക്ഷണങ്ങൾ. വൃക്കയിൽ കല്ലുണ്ടെങ്കിൽ മൂത്രമൊഴിക്കുമ്പോൾ വേദനയോ പുകച്ചിലോ അനുഭവപ്പെടും.

കല്ലുകൾ മൂത്രാശയത്തിനും മൂത്രസഞ്ചിക്കും ഇടയിലുള്ള സ്ഥാനത്ത് എത്തുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്. ഇവ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് ചലിക്കുമ്പോൾ അതികഠിനമായ വയറുവേദന ഉണ്ടാകുന്നു. ഈ രോഗാവസ്ഥ തടയുവാൻ പ്രധാനമായും ധാരാളം വെള്ളം കുടിക്കുക എന്നത് തന്നെയാണ്. ദിവസവും മൂന്നു മുതൽ 4 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Comment

×