മുട്ടുവേദനയും നടുവേദനയും മാറുന്നില്ലേ? ഇങ്ങനെ ചെയ്തു നോക്കൂ ഉടനടി ഫലം ലഭിക്കും….| Knee pain and back pain treatment

Knee pain and back pain treatment : പണ്ടുകാലത്ത് പ്രായമായവരിൽ മാത്രമാണ് എല്ല് സംബന്ധമായ പ്രശ്നങ്ങൾ കണ്ടിരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും എല്ലിന് ബലം കുറഞ്ഞുവരുന്നു. കാൽമുട്ട് വേദന, നടുവേദന എന്നിവയെല്ലാം എല്ലുകളെ സംബന്ധിച്ചുള്ള ആരോഗ്യ പ്രശ്നങ്ങളാണ്. പ്രായമാകുമ്പോൾ കാലുകളുടെയും മറ്റും ബലം കുറഞ്ഞ വീഴ്ചയ്ക്ക് ഇടയാകുന്നു. ഇതുമൂലം എല്ലുകൾ പൊട്ടാനുള്ള സാധ്യതയും ഏറെയാണ്. എല്ലുകളുടെ ബലം വർദ്ധിപ്പിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം.

ഭക്ഷണത്തിലൂടെ എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സാധിക്കും. അതിന് ഏറ്റവും പ്രധാനമായ ഘടകം കാൽസ്യമാണ്, കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇതിന് പരിഹാരമാകും. എന്നാൽ ഇവ ചെറുപ്പത്തിൽ തന്നെ കഴിച്ചു തുടങ്ങേണ്ടതുണ്ട്. ശരീരത്തിന് കാൽസ്യം ലഭിക്കണമെങ്കിൽ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്. പാലും പാലുൽപന്നങ്ങളും ഏറെ നല്ലതാണ്. ഇലക്കറികൾ പ്രധാനമായും ചീരയില്ലാ മുരിങ്ങയില തുടങ്ങിയവ.

ഡയറ്റിൽ ഉൾപ്പെടുത്തുക. മാമ്പഴം പപ്പായ തുടങ്ങിയ പഴങ്ങളും കാൽസ്യം വർധിപ്പിക്കുന്നതിന് സഹായകമാകും. എള്ള് ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. കാൽസ്യവും വൈറ്റമിൻ ഡി യും ഒരുമിച്ച് നൽകാൻ കഴിയുന്ന ഒന്നാണ് മുട്ട. ഇത് എല്ലുകളുടെ ബലത്തിന് സഹായിക്കുന്നു. ആവശ്യത്തിനുള്ള കാൽസ്യം ശരീരത്ത് എത്തുന്നുവെങ്കിലും അത് വലിച്ചെടുക്കുവാൻ വൈറ്റമിൻ ഡി അത്യാവശ്യം ആണ്.

സൂര്യപ്രകാശമാണ് ഇതിൻറെ ഏറ്റവും നല്ല ഉറവിടം. രാവിലെ കുറച്ചു സമയം വെയിൽ കൊള്ളുന്നത് ഗുണം ചെയ്യും. വൈറ്റമിൻ ഡി സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് നട്സ്, മുട്ട, കൂൺ എന്നിവ. ഭക്ഷണത്തോടൊപ്പം ചായയോ മദ്യമോ കഴിച്ചാൽ കാൽസ്യം ശരീരം വലിച്ചെടുക്കുന്നത് തടയും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

×