Knee pain treatment : ഇന്ന് കണ്ടുവരുന്ന ഏറ്റവും വലിയ ഒരു ആരോഗ്യപ്രശ്നം തന്നെയാണ് മുട്ടുവേദന.ഇന്ന് ഒരുപാട് പേർ ഇതുമൂലം നടക്കാനും ഇരിക്കാനും പറ്റാതെ ബുദ്ധിമുട്ടുന്നുണ്ട് . പല കാരണങ്ങൾ കൊണ്ട് വേദന ഉണ്ടാവാം. കാൽമുട്ടിലെ നീരും വേദനയും എല്ലാം ചില പ്രശ്നങ്ങളുടെ സൂചനയാണ്. കാൽമുട്ടുകൾ മടക്കാനും നിവർത്താനും ശരീരത്തിൻറെ ഭാരം താങ്ങാനും ഉള്ളതാണ്. എന്നാൽ ഇവിടെ ഉണ്ടാവുന്ന ചില വേദനകൾ ഇതിനെ ഇല്ലാതാക്കുന്നു.
പണ്ടുകാലങ്ങളിൽ 60 വയസ്സിന് മുകളിലുള്ളവരിൽ മാത്രം കണ്ടിരുന്ന ഈ പ്രശ്നം ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. അമിതവണ്ണവും പൊണ്ണത്തടിയും കാരണം കുട്ടികളിലും ഈ രോഗം കണ്ടുവരുന്നു. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമ കുറവും തരുണാസ്തിക്കും എല്ലുകൾക്കും ബലക്കുറവ് ഉണ്ടാക്കുന്നു.
മുട്ടുവേദന കാരണം ശരീരം അനക്കാൻ സാധിക്കാതിരിക്കുമ്പോൾ മറ്റുപല രോഗങ്ങൾക്കും ഇത് കാരണം ആവാം. ജീവിതശൈലി രോഗങ്ങളായ പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോൾ സന്ധിവാതം തുടങ്ങിയവ വന്നുചേരാനുള്ള സാധ്യത വർദ്ധിക്കുന്നു. സന്ധിവാതം, എല്ലുകളിൽ ഉണ്ടാകുന്ന അണുബാധ, അമിതഭാരം, കഠിനമായ വ്യായാമം, അസ്ഥിയിൽ ഉണ്ടാകുന്ന മുഴകൾ, നീർക്കെട്ട്, മുട്ടിൽ ഉണ്ടാകുന്ന ക്ഷതങ്ങൾ, മുട്ടിലെ ചിരട്ടയുടെ സ്ഥാനം തെറ്റൽ തുടങ്ങിയവയാണ് കാൽമുട്ട് വേദനയുടെ പ്രധാന കാരണങ്ങൾ.
തുടക്കത്തിൽ വേദന കുറയ്ക്കുന്നതിനായി നല്ല വിശ്രമം അത്യാവശ്യമാണ്. ഭാരമേറിയ വസ്തുക്കൾ ഉയർത്തുന്നത് ഒഴിവാക്കുക ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാൽ ഉയർത്തി വയ്ക്കുക മുട്ടിന്റെ മസിലുകൾക്കായി ചില വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. ചില യോഗാസനങ്ങളും കാഠിന്യം ഇല്ലാത്ത വ്യായാമങ്ങളും വേദന ശമിക്കാൻ സഹായിക്കും. അങ്ങനെ എളുപ്പത്തിൽ വേദന ഇല്ലാതാക്കാനുള്ള ചില വ്യായാമ വിദ്യകൾ ഈ വീഡിയോയിൽ പറയുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.
1 thought on “ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. മുട്ടുവേദന കൊണ്ട് ഒരിക്കലും ബുദ്ധിമുട്ടേണ്ടി വരില്ല…| Knee pain treatment”