അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇനി വേറെ വഴികൾ അന്വേഷിക്കേണ്ട, ഇതൊന്നു പരീക്ഷിച്ചു നോക്കൂ…| Kudavayar Kurakkan Malayalam

Kudavayar Kurakkan Malayalam : പ്രായഭേദമന്യേ പലരും നേരിടുന്ന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഈ ആരോഗ്യ പ്രശ്നം കാരണം ബുദ്ധിമുട്ടുന്നു. ഭക്ഷണം വാരിവലിച്ച് കഴിച്ചിട്ടാണ് ഈ പൊണ്ണത്തടി ഉണ്ടാകുന്നത് എന്നാണ് പല ആളുകളും ചിന്തിക്കുന്നത് എന്നാൽ മറ്റു പല കാരണങ്ങൾ കൊണ്ടാണ് ഇവ ഉണ്ടാകുന്നത്. പാരമ്പര്യമായും പൊണ്ണത്തടി കുട്ടികളിൽ കണ്ടുവരുന്നു, രക്ഷിതാക്കളിൽ ആർക്കെങ്കിലും ഈ ആരോഗ്യപ്രശ്നം ഉണ്ടെങ്കിൽ കുട്ടികളിലും അമിതവണ്ണം കാണുന്നതിനുള്ള സാഹചര്യങ്ങൾ കൂടുതലാണ്.

കൊഴുപ്പിന്റെ അളവ് കൂടുതലാകുമ്പോൾ ശരീരത്തോട് ഭക്ഷണം കുറച്ചു മാത്രം കഴിക്കാൻ നിർദ്ദേശിക്കുന്ന ഹോർമോൺ ആണ് ലെഫ്റ്റിൻ. ഇവ ആവശ്യത്തിന് ലഭ്യമാകാതെ വരുമ്പോൾ ബാലൻസ് നഷ്ടപ്പെടുകയും പൊണ്ണത്തടിക്ക് കാരണമാവുകയും ചെയ്യുന്നു. തെറ്റായ ഭക്ഷണരീതിയും ഇതിൻറെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുകയും പൊണ്ണത്തടിയിലേക്ക് നയിക്കുകയും.

ചെയ്യുന്നു. സാച്ചുറേറ്റഡ് ഫാറ്റ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ അന്നജം പോലും എളുപ്പത്തിൽ വിഘടിച്ച് ഗ്ലൂക്കോസ് ആയി മാറുന്നു. ഇത് രക്തത്തിൽ കലരുകയും ചെയ്യുന്നു. ഇതുമൂലം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അത് ശരീരഭാരം കൂടുന്നതിന് കാരണമായി തീരുന്നു. ഭക്ഷണത്തോടൊപ്പം തന്നെ വ്യായാമത്തിൽ കൂടി ശ്രദ്ധിക്കേണ്ടത് ഉണ്ട്. ഭക്ഷണത്തിലൂടെ ഒരുപാട് അകത്താക്കുകയും എന്നാൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ.

കൊഴുപ്പ് അടിഞ്ഞുകൂടി പൊണ്ണത്തടിക്ക് കാരണമാകുന്നു. ഒരു സ്ഥലത്ത് തന്നെ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുമ്പോൾ ഈ പ്രശ്നം ഉണ്ടാവാം. ദൈനംദിന ജീവിതത്തിൽ കുറച്ചു സമയമെങ്കിലും വ്യായാമത്തിനായി ചെലവഴിക്കേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ മാനസിക സമ്മർദ്ദം ഒഴിവാക്കേണ്ടതും വളരെ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും ഒരു പരിധി വരെ അമിതവണ്ണം വരാതിരിക്കുവാൻ സഹായകമാകുന്നു.

×