ശരീരം കാണിച്ചു തരുന്ന ഈ അപായ ലക്ഷണങ്ങൾ കരളിലെ അർബുദത്തിന്റേതാവാം…| Liver cancer symptoms female

Liver cancer symptoms female : അർബുദം അഥവാ ക്യാൻസർ എന്ന് കേൾക്കുന്നത് തന്നെ ഭയമാണ്. ഈ രോഗം തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ സാധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. മറ്റ് ക്യാൻസറുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ് കരളിനെ ബാധിക്കുന്ന ക്യാൻസർ. രോഗം വന്ന കരളിനെ മാത്രമേ ക്യാൻസർ ബാധിക്കൂ. ഫാറ്റി ലിവർ, ലിവർ സിറോസിസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങളാണ് അർബുദത്തിലേക്ക് നയിക്കുന്നത്.

ആദ്യഘട്ടങ്ങളിൽ ഈ രോഗങ്ങൾക്ക് ചികിത്സ തേടിയില്ലെങ്കിൽ ഇത് പിന്നീട് അർബുദമായി മാറും. ക്ഷീണം, തളർച്ച, മഞ്ഞപ്പിത്തം, ചർമ്മത്തിന് ചൊറിച്ചിൽ, മൂത്രത്തിന് കടും നിറം, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, വിളറിയ മലം, കടുത്ത പനി തുടങ്ങിയവയെല്ലാമാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. മുഴകളുടെ രൂപത്തിലാണ് ഇത് കരളില്‍ ഉണ്ടാവുന്നത്. കരളിലെ പ്രധാന രക്തക്കുഴലുകളിൽ വ്യാപിക്കുന്നത്. അവസാന ഘട്ടത്തിൽ കരളിലെ ക്യാൻസർ.

ശ്വാസകോശങ്ങളിലേക്കും എല്ലുകളിലേക്കും തലച്ചോറിലേക്കും വ്യാപിക്കുന്നു. ക്യാൻസർ എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്നറിയുന്നതിനായി രോഗനിർണയത്തിന് ശേഷം ഫുൾ ബോഡി സ്കാനിങ് നടത്തും. അമിത മദ്യപാനം ഉള്ളവരിൽ കരൾ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇത് പിന്നീട് അർബുദമായി മാറുകയും ചെയ്യുന്നു. പ്രമേഹം, കൊളസ്ട്രോൾ, അമിതഭാരം തുടങ്ങിയവ നോൺ.

ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ കാരണങ്ങളാണ്. ഇത് നിയന്ത്രിക്കുക വഴി മാത്രമേ കരൾ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കുകയുള്ളൂ. ആരോഗ്യകരമായ ഭക്ഷണ ശീലവും ചിട്ടയായ വ്യായാമവും ഫാറ്റി ലിവർ ഉണ്ടാകുന്നതിൽ നിന്ന് തടയും. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളും വരാതെ സൂക്ഷിക്കുന്നതാണ് ഏറെ നല്ലത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

1 thought on “ശരീരം കാണിച്ചു തരുന്ന ഈ അപായ ലക്ഷണങ്ങൾ കരളിലെ അർബുദത്തിന്റേതാവാം…| Liver cancer symptoms female”

Leave a Comment

×