Liver cancer symptoms male : ലോകമെമ്പാടുമുള്ള നല്ലൊരു ശതമാനം ആളുകളുടെയും മരണത്തിന് കാരണമാകുന്ന ഒരു രോഗമാണ് കാൻസർ അഥവാ അർബുദം. മറ്റു ക്യാൻസറുകളിൽ നിന്ന് വളരെ വ്യത്യസ്തമാകുന്ന ഒന്നാണ് കരളിനെ ബാധിക്കുന്ന ക്യാൻസർ. ആൽക്കഹോളിക് ലിവർ ഡിസീസസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങളാണ് കരളിലെ ക്യാൻസറിന് കാരണമാകുന്നത്. ഈ രോഗങ്ങൾ മൂലം ഉണ്ടാകുന്ന കരൾ നാശം അർബുദത്തിലേക്ക് നയിക്കുന്നു.
ക്ഷീണം, തളർച്ച, കടുത്ത പനി, വിളറിയ ചർമ്മവും കണ്ണുകളും, മഞ്ഞപ്പിത്തം, ചർമ്മത്തിന് ചൊറിച്ചിൽ, മൂത്രത്തിന് കടും നിറം, വിളറിയ മലം, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക തുടങ്ങിയവയെല്ലാമാണ് അർബുദത്തിന്റെ ലക്ഷണങ്ങൾ. മുഴകളുടെ രൂപത്തിലാണ് കരളിൽ ഇത് വ്യാപിക്കുന്നത്. വ്യത്യസ്ത വലിപ്പത്തിലുള്ള ഇവ ഓരോന്നും വലുതാകുന്നു. കരളിലെ പ്രധാന രക്തക്കുഴലുകളിൽ ആണ് ഇത് പ്രധാനമായും വ്യാപിക്കുന്നത്.
അവസാനഘട്ടം ആകുമ്പോൾ ഇത് ശ്വാസകോശത്തിലേക്കും എല്ലുകളിലേക്കും തലച്ചോറിലേക്കും വ്യാപിക്കുന്നു. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ മനസ്സിലാക്കി രോഗം നിർണയിക്കുവാൻ സാധിച്ചാൽ ഒരു പരിധി വരെ ഇതിൽനിന്ന് രക്ഷനേടാൻ സാധിക്കും. രോഗനിർണയത്തിന് ശേഷം ഫുൾ ബോഡി സ്കാൻ ചെയ്താൽ ഇത് ക്യാൻസർ എത്രമാത്രം വ്യാപിച്ചിട്ടുണ്ട് എന്നത് അറിയാൻ സഹായിക്കുന്നു.
കരളിലെ അർബുദത്തിന് കാരണമാകുന്ന രോഗങ്ങളെ തടയുക വഴി മാത്രമേ കരൾ അർബുദം വരാതെ തടയാനാവും. ശരീരഭാരം നിയന്ത്രിക്കുക, മദ്യപാനം പൂർണമായും ഒഴിവാക്കുക, പ്രമേഹം നിയന്ത്രിക്കുക, ആരോഗ്യകരമായ ഭക്ഷണ ശീലവും വ്യായാമവും ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുക. തുടങ്ങിയ ചില കാര്യങ്ങളിൽ അല്പം ശ്രദ്ധ നൽകിയാൽ ഈ രോഗം വരാതെ രക്ഷപ്പെടാം. ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.