കാലിൽ നീരുണ്ടെങ്കിൽ ശ്രദ്ധിക്കുക, നിങ്ങളുടെ കരൾ തകരാറിലാകുന്നതിന്റെ ആദ്യ സൂചനയാകാം…| Liver cirrhosis symptoms

Liver cirrhosis symptoms : ശരീരത്തിലെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്ന ഒരു അവയവമാണ് കരൾ അഥവാ ലിവർ. നിരവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഈ അവയവത്തിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കരളിനെ ബാധിക്കുന്ന നിരവധി രോഗങ്ങൾ ഉണ്ട് ഇവയൊക്കെ കരളിൻറെ പ്രവർത്തനത്തെയും തകരാറിലാക്കുന്നു. കരളിനെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് ലിവർ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളിൽ നശിപ്പിക്കുകയും.

പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീർഘകാലമായി കരൾ തകരാറിൽ ആയതിനാൽ അവയിൽ ഉണ്ടാകുന്ന പാടുകൾ ആണ് സിറോസിസ് എന്നു പറയുന്നത്. ഇത്തരത്തിലുള്ള ടിഷ്യു കരളിൻറെ ശരിയായ പ്രവർത്തനത്തെ തടയുന്നു. അതുകൊണ്ടുതന്നെ ഇതിനെ ചിലപ്പോൾ അവസാനഘട്ട കരൾ രോഗം എന്നു വിളിക്കുന്നു. ശരീരത്തിലെ രക്തം കരളിലൂടെയാണ് അരിച്ചെടുക്കുന്നത്. കരൾ ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ ശരീരം കാണിച്ചു തരുന്ന പല ലക്ഷണങ്ങളും ഉണ്ട്.

ആവശ്യത്തിനു വിശ്രമം ലഭിച്ചാലും കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നത് ഇതിൻറെ സാധാരണമായ ഒരു ലക്ഷണമാണ്. വിശപ്പില്ലായ്മയും ശരീരഭാരം കുറയുന്നതും ആദ്യ ലക്ഷണങ്ങളിൽ പെടുന്നു. കരളിന്റെ പ്രവർത്തനം തകരാറിൽ ആകുമ്പോൾ വയറിൻറെ വലതു മുകളിലായി വേദനയും അസ്വസ്ഥതയും അനുഭവപ്പെടാം. കാലിൽ ഫ്ലൂയിഡുകൾ കെട്ടിന് കിടന്ന് വീക്കവും വേദനയും ഉണ്ടാകുന്നു.

ഓക്കാനം, ഛർദി എന്നിവയും ഇതിൻറെ ലക്ഷണങ്ങളാണ്. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഇത്തരത്തിലുള്ള രോഗങ്ങൾ വരാതെ തടയാൻ സാധിക്കും. മദ്യപാനം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക, പതിവായി വ്യായാമം ചെയ്യുക ഇതെല്ലാം രോഗം വരാതെ തടയാൻ സഹായിക്കുന്നവയാണ്. തുടക്കത്തിൽ തന്നെ ഈ രോഗം മനസ്സിലാക്കാതെ പോയാൽ വലിയ സങ്കീർണതകൾ നേരിടേണ്ടി വരും. ഇതിനെക്കുറിച്ച് അറിയാൻ വീഡിയോ മുഴുവനായും കാണൂ.

×