പൊണ്ണത്തടിയും കുടവയറും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാക്കാൻ നാരങ്ങ കൊണ്ടുള്ള ഈ പാനീയം കുടിക്കൂ…| Lose belly fat without exercise

Lose belly fat without exercise : പലരെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് അമിതഭാരം. ഇന്നത്തെ തലമുറ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി കൂടിയാണിത്. പ്രായഭേദമന്യേ കുട്ടികളും ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ ഈ ആരോഗ്യപ്രശ്നത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു. തെറ്റായ ജീവിതശൈലിയാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമ കുറവും അമിതഭാരത്തിലേക്ക് നയിക്കുന്നു. ഫാസ്റ്റ് ഫുഡുകളുടെ ഈ കാലഘട്ടത്തിൽ.

ആഹാരത്തിന്റെ രുചിയും മണവും നിറവും നോക്കിയാണ് പലരും കഴിക്കുന്നത് എന്നാൽ അതിന്റെ ഗുണനിലവാരം പലരും മനസ്സിലാക്കുന്നില്ല. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതിരിക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. പഞ്ചസാര അടങ്ങിയ ബേക്കറി പദാർത്ഥങ്ങൾ, കാർബോഹൈഡ്രേറ്റുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ, കൊഴുപ്പടങ്ങിയ ഇറച്ചികൾ, ജങ്ക് ഫുഡ്സ് തുടങ്ങിയവയെല്ലാം അമിത ഭാരത്തിലേക്ക് നയിക്കും.

പൊണ്ണത്തടിയും കുടവയറും കുറയ്ക്കുന്നതിനായി പലരും വ്യത്യസ്ത ഡയറ്റുകൾ പിന്തുടരാറുണ്ട്. എന്നാൽ ചിലതൊക്കെ മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ ഒരു പാനീയം വണ്ണം കുറയ്ക്കുന്നതിന് സഹായകമാകുന്നു. ദിവസവും കാലത്ത് വെറും വയറ്റിൽ ആണ് ഇത് കുടിക്കേണ്ടത്. ഈ പാനീയം ഉണ്ടാക്കുന്നതിനായി.

ഒരു ചെറുനാരങ്ങയും അല്പം തേനും മതി. ഒരു ചെറുനാരങ്ങ പിഴിഞ്ഞ് നീര് എടുക്കുക, അതിനുശേഷം തൊലിയോട് കൂടി നാരങ്ങ നാല് കഷണങ്ങളാക്കി മുറിച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് എടുക്കുക. കുടിക്കാൻ പാകത്തിലുള്ള ചൂടാകുമ്പോൾ അതിലേക്ക് അല്പം തേൻ കലർത്തി കുടിക്കാവുന്നതാണ്. ഇത് തുടർച്ചയായി ഒരു മാസക്കാലം ചെയ്താൽ അമിതവണ്ണവും കുടവയറും ഇല്ലാതാകും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.

×