Magnesium deficiency symptoms : ആരോഗ്യകരമായ ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്ന രാസപ്രവർത്തനം എന്നിങ്ങനെ നിരവധി ബയോ കെമിക്കൽ പ്രക്രിയകൾക്ക് അനിവാര്യമായ ഒരു ഘടകമാണ് മഗ്നീഷ്യം. എല്ലുകളുടെ ആരോഗ്യം നിലനിർത്താനും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിനും ഇത് ഏറെ പ്രധാനമാണ്. ഭക്ഷണത്തിൽ നിന്നാണ് ശരീരത്തിന് ആവശ്യമായ ഘടകം ലഭിക്കുന്നത് എന്നാൽ ഇതിൻറെ കുറവ് ഉണ്ടാകുമ്പോൾ പല രോഗലക്ഷണങ്ങളും കാണപ്പെടുന്നു. പേശിവലിവ്.
വിറയൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് മെഗ്നീഷ്യത്തിന്റെ കുറവ് മൂലമാണ്. ഊർജ്ജം ഉല്പാദിപ്പിക്കുവാൻ മഗ്നീഷ്യം വളരെ അനിവാര്യമായ ഒന്നാണ് അതുകൊണ്ടുതന്നെ ഇതിൻറെ കുറവ് ക്ഷീണവും തളർച്ചയും ഉണ്ടാവുന്നതിന് കാരണമായി തീരുന്നു. മഗ്നീഷ്യത്തിന്റെ അപര്യാപ്തത ഉറക്കമില്ലായ്മ ഉണ്ടാകുന്നതിന് കാരണമാവാം. മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തിനും മെഗ്നീഷ്യം ആവശ്യമാണ് ഇതിൻറെ കുറവുണ്ടായാൽ.
ഉത്കണ്ഠയും വിഷാദവും ഉണ്ടായേക്കാം. ഇതിൻറെ കുറവ് രക്തസമ്മർദ്ദത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഹൃദയത്തിൻറെ താളം നിയന്ത്രിക്കുന്നതിനും മഗ്നീഷ്യത്തിന് വളരെ വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഇത് കുറയുന്നത് ക്രമരഹിതമായ ഹൃദയമിടിപ്പിനും ഹൃദയത്തിൻറെ ആരോഗ്യം ശൈക്കാനും കാരണമായേക്കാം. രക്തക്കുഴലുകളുടെ നിയന്ത്രണത്തിൽ വളരെ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ഇത് ഇതിൻറെ കുറവ് തലവേദനയ്ക്ക് കാരണമാകുന്നു.
കൈകളിലും കാലുകളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന മരവിപ്പിന് കാരണം ഇതു കൂടിയാണ്. നാഡികളുടെ പ്രവർത്തനത്തിന് വളരെ അത്യാവശ്യമായ ഘടകമാണിത്. മഗ്നീഷ്യം കുറയുന്നത് മലബന്ധത്തിന് കാരണമാകും, ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഇൻസുലിൻ ഉൽപാദനത്തിലും ഗ്ലൂക്കോസ് മെറ്റബോളിസത്തിനും മഗ്നീഷ്യം അത്യാവശ്യമാണ്. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.