Memory loss immediately

ഓർമ്മക്കുറവ് അനുഭവപ്പെടുന്നവർ ഉടൻതന്നെ ഇതിൻറെ അളവ് പരിശോധിക്കു, അല്ലെങ്കിൽ ഗുരുതരമാവും…| Memory loss immediately

Memory loss immediately : ശരീരത്തിൻറെ ആരോഗ്യത്തിനും ശരിയായ പ്രവർത്തനത്തിനും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് പൊട്ടാസ്യം. ശരീരത്തിലെ മൊത്തം പൊട്ടാസ്യത്തിന്റെ 90 ശതമാനവും കോശങ്ങൾക്ക് അകത്തുള്ള ദ്രാവകത്തിലാണ്. ഹൃദയം, തലച്ചോറ്, കരൾ, ധമനി തുടങ്ങിയ എല്ലാ പ്രധാന അവയവങ്ങൾക്കും പൊട്ടാസ്യം അനിവാര്യമാണ്. ഇതിൻറെ അളവ് കൂടിയാലും കുറഞ്ഞാലും സ്ഥിതി ഗുരുതരമായി മാറും. ഹൃദയത്തിൻറെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് പൊട്ടാസ്യത്തിന്റെ ഏറ്റക്കുറച്ചിൽ.

ശരീരത്തിലെ പൊട്ടാസ്യം സന്തുലനം നിലനിർത്തുന്നതിൽ വലിയൊരു പങ്ക് വൃക്കകൾ കൊണ്ട്. അതുകൊണ്ടുതന്നെ വൃക്ക രോഗികളിൽ ആണ് ഇതിൻറെ അസന്തുലിത അവസ്ഥ കൂടുതലായും കാണുന്നത്. വയറിളക്ക രോഗങ്ങൾ ഉള്ളവരിലും ശർദ്ദി പോലുള്ള പ്രശ്നങ്ങൾ ഉള്ളവരിലും അതിൻറെ സന്തുലിത നഷ്ടപ്പെടുന്നു. രക്ത പരിശോധനയിലൂടെയാണ് പ്രധാനമായും ഇത് മനസ്സിലാക്കുക.

ഇസിജിയിലൂടെയും ഇതിൻറെ വ്യതിയാനം കൃത്യമായി അറിയാൻ ആകും. അത്രയധികം ഹൃദയത്തിൻറെ പ്രവർത്തനത്തെ ബാധിക്കുന്ന ഒന്നാണ്. രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് 3.5mmpl/L കുറവാണെങ്കിൽ അതിനെ ഹൈപ്പോക്കലീമിയ എന്നു പറയുന്നു. ഈ അവസ്ഥ വളരെ ഗുരുതരമാണ്. ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ രോഗങ്ങൾ, ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾ ഉള്ളവരിൽ ഇത് മാരകമായി മാറുന്നു.

ഹൃദയപേശി കോശങ്ങളിൽ വരുന്ന പൊട്ടാസ്യത്തിന്റെ കുറവ് ഹൃദയത്തിലെ സ്വാഭാവിക വൈദ്യുത സ്പന്ദനങ്ങളെ തകിടം മറിക്കും. നേരിയതോതിൽ പൊട്ടാസ്യത്തിന്റെ കുറവ് കാര്യമായ ലക്ഷണങ്ങൾ കാണിക്കുകയില്ല. ക്ഷീണവും ബലക്കുറവും ആയിരിക്കും ഇതിൻറെ ആദ്യ സൂചനകൾ എന്നാൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് അനുസരിച്ച് ഹൃദയത്തിൽ കൂടുതൽ തകരാറുകൾ അനുഭവപ്പെടും. പേശികളുടെ ബലക്കുറവ്, ചർദ്ദി, മലബന്ധം, ശ്വസന തകരാറുകൾ, ചിന്താ കുഴപ്പം, ഓർമ്മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളാണ് ഇതുമൂലം ഉണ്ടാവുന്നത്.