വായ്പുണ്ണ് വീട്ടിൽ തന്നെ മാറ്റാം, ഇത്രയും ചെയ്താൽ മതി ഉറപ്പായും ഫലം കിട്ടും…| Mouth ulcer reasons and remedies

Mouth ulcer reasons and remedies : സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വായ്പുണ്ണ്. ഇതുമൂലം വിഷമിക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും. മോണയിലോ വായുടെ അകത്തോ ഉണ്ടാകുന്ന ചെറിയ വ്രണങ്ങളാണ് പൊതുവേ വായ്പുണ്ണ് എന്ന്. ഇവ അത്ര അപകടകാരികൾ അല്ലെങ്കിലും പലപ്പോഴും വളരെ വേദനാജനകം ആയിരിക്കും. ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഇതു മൂലം ഉണ്ടാവുന്നു. വായിൽ ഉണ്ടാകുന്ന ചതവ്, അലർജി, അണുബാധ എന്നിവയെല്ലാം വായ്പ്പുണ്ണ് വരുവാൻ കാരണമാകുന്നത്.

ഓരോ തരത്തിലുള്ള വായ്പുണ്ണിന്റെയും വലിപ്പവും ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ ഓരോ വ്യക്തികളിലും ഇത് വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നത്. വായ്പുണ്ണ് വരുന്നതിനുള്ള കാരണങ്ങൾ പലതാണ്. സമ്മർദ്ദം നേരിടുന്നവരിൽ ഇത് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിന് ആവശ്യമായ ചില വിറ്റാമിനുകളുടെ കുറവും വായ്പുണ്ണിന് കാരണമാകുന്നു. ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ അഭാവം മൂലം ഇതുണ്ടാവാം.

ചില ആളുകളിലെ ആഹാരരീതിയും ചില ഭക്ഷണപദാർത്ഥങ്ങളും വായ്പുണ്ണ് ഉണ്ടാവാൻ കാരണമായി തീരുന്നു. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ ഇതിന് വഴിയൊരുക്കാം. ആർത്തവ കാലത്തും, യൗവന ഘട്ടങ്ങളിലും ഗർഭാവസ്ഥയിലും എല്ലാം ശരീരത്തിൽ പലതരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നു ഇത്തരത്തിലുള്ള മാറ്റങ്ങൾ വായ്പ്പുണ്ണ് വരുന്നതിന് കാരണമാകും. മതിയായ ഉറക്കം ലഭിക്കാത്തവരിൽ ഇതുണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

അമിതമായി പുകവലിക്കുന്നവരിലും ഉദരസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരിലും വായ്പുണ്ണ് വേഗത്തിൽ ഉണ്ടാകുന്നു. വായുടെ അകത്ത് ഉണ്ടാകുന്ന എല്ലാ പുണ്ണുകളും നിസാരമായി തള്ളിക്കളയുവാൻ സാധിക്കുകയില്ല. മൂന്നാഴ്ചയിൽ കൂടുതലായി നീണ്ടു നിൽക്കുന്ന വായ്പുണ്ണ് ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണം ആവാം അത്തരം സന്ദർഭങ്ങളിൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

Scroll to Top