ചുമയും കഫക്കെട്ടും പമ്പ കടക്കാൻ ഇതാ ഒരു മാന്ത്രികക്കൂട്ട്…| Natural Remedy for Chest Congestion

Natural Remedy for Chest Congestion : എല്ലാ പ്രായക്കാരെയും ഒരുപോലെ ഒരു രോഗാവസ്ഥയാണ് കഫക്കെട്ട്. ആയുർവേദ പ്രകാരം വാദം പിത്തം കഫം തുടങ്ങിയ മൂന്നു അവസ്ഥകളാണ് എല്ലാ രോഗങ്ങൾക്കും കാരണമാകുന്നത്. ജലദോഷത്തെ തുടർന്ന് ഉണ്ടാകുന്ന ചുമ തുമ്മൽ കഫക്കെട്ട് എന്നിവ കുറേ ദിവസം നീണ്ടുനിൽക്കുന്നു. ഇത് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്. കഫക്കെട്ട് ഉണ്ടാകുന്നത് തലയിലും നെഞ്ചിലും ആണ്.

വേണ്ടരീതിയിൽ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ അണുബാധയ്ക്ക് കാരണമാകും. ഇത് മാറുന്നതിന് പലരും ആശ്രയിക്കുന്നത് ആൻറി ബയോട്ടിക്കുകളെയാണ്. എന്നാൽ ഇടയ്ക്കിടയ്ക്ക് ഉള്ള ഇവയുടെ ഉപയോഗം മറ്റുപല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അതുകൊണ്ടുതന്നെ പ്രകൃതിദത്ത മരുന്നുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം ഇത്തരത്തിലുള്ള ഒരു മരുന്നിനെ കുറിച്ച് അറിയാം. ഇത് ഉണ്ടാക്കുന്നതിന് ഏറ്റവും പ്രധാനമായി വേണ്ടത് പനിക്കൂർക്ക ഇലയാണ്.

തൊടിയിലും മുറ്റത്തും എല്ലാം ധാരാളമായി കാണുന്ന ഈ ചെടി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗമാണ്. ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുള്ള ഇത് ചുമയ്ക്കും കഫക്കെട്ടിനും പൊതുവേ ഉപയോഗിച്ചുവരുന്നു. ഈ മരുന്ന് ഉണ്ടാക്കുന്നതിന് പനിക്കൂർക്കയില, തുളസിയില, രണ്ട് ചുവന്നുള്ളി എന്നിവ എടുക്കുക. ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് ചുവന്നുള്ളി.

ചതച്ച് ബാക്കിയുള്ള ചേരുവകളും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ മറ്റു പല ചേരുവകൾ കൂടി ചേർക്കേണ്ടതുണ്ട്. കുരുമുളകു, ഗ്രാമ്പു, ഉലുവ, അയമോദകം എന്നിവ ചേർത്ത് കൊടുത്ത് നന്നായി തിളപ്പിച്ച് എടുക്കുക. മധുരത്തിനായി അല്പം കരിപ്പെട്ടിയോ ശർക്കരയോ ചേർക്കാവുന്നതാണ്. തിളച്ചു വരുമ്പോൾ തീ അണച്ച് അരിച്ചെടുക്കുക. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.

×