നീർക്കെട്ടും വേദനയും മാറാൻ ഈ ഇല ഉപയോഗിച്ചാൽ മതി.. ഉറപ്പായും റിസൾട്ട് കിട്ടും..| Neerkettu Maran Ottamooli Malayalam

Neerkettu Maran Ottamooli Malayalam : ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് നീർക്കെട്ടും അതിനെ തുടർന്നുള്ള വേദനയും. ശരീരത്തിൽ എന്തെങ്കിലും അണുബാധ ഉണ്ടാകുമ്പോൾ നമ്മുടെ പ്രതിരോധ സംവിധാനം അതിനെതിരെ പോരാടുന്നതിന് ഒരുങ്ങുന്നു. ഇതാണ് ശരീരത്തിൽ നീർക്കെട്ട് അഥവാ ഇൻഫ്ളമേഷന് കാരണമാകുന്നത്. താൽക്കാലികമായി ഉണ്ടാകുന്ന ഈ പ്രക്രിയയിൽ ഭയപ്പെടേണ്ട ആവശ്യമില്ല.

എന്നാൽ ഇത് കുറെ കാലം നീണ്ടു നിൽക്കുന്നതിൽ പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് നയിക്കുന്നു. ശരീരത്തിലെ മാറാത്ത നീർക്കെട്ട് ഹൃദ്രോഗം, മറവി രോഗം, പ്രമേഹം, ആർത്രൈറ്റിസ് തുടങ്ങിയ പല രോഗങ്ങളിലേക്കും നയിക്കും. നീർക്കെട്ട് മൂലം ഉണ്ടാകുന്ന വേദന വളരെ വലിയ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത്. ചില ഭക്ഷണപദാർത്ഥങ്ങൾ നീർക്കെട്ട് വർദ്ധിക്കുന്നതിനും ചിലത് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നീർക്കെട്ടും വേദനയും മാറ്റാവുന്നതാണ്. ഇതിനായി നമുക്ക് ആവശ്യമുള്ളത് കമ്മ്യൂണിസ്റ്റ് പച്ച എന്ന ചെടിയുടെ ഇലകളാണ്. പാഴ് ചെടിയായി നമ്മൾ കണക്കാക്കുന്ന ഇതിന് ഒട്ടേറെ ഗുണങ്ങൾ ഉണ്ട്. പല രോഗങ്ങളും ശമിപ്പിക്കാൻ ഈ ചെടിയുടെ ഇല സഹായിക്കും. ഒരു പ്രത്യേക തരം മണമുള്ള സസ്യമാണ് ഇത്. നീർക്കെട്ടും വേദനയും.

മാറ്റുന്നതിന് ഒരു കുഴിഞ്ഞ പാത്രത്തിൽ ഒരു മുട്ടയുടെ വെള്ള എടുക്കുക അതിലേക്ക് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൾ ചതച്ച് ചേർത്തു കൊടുക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ച് നീർക്കെട്ടുള്ള ഭാഗത്ത് വയ്ക്കാവുന്നതാണ്. രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് നീർക്കെട്ടും വേദനയും അകറ്റാൻ സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Comment

×