മുടി കട്ട കറുപ്പിൽ പനങ്കുല പോലെ വളരാൻ ഈ എണ്ണ തേച്ചു നോക്കൂ…| Oil for faster hair growth

Oil for faster hair growth : നീളമുള്ള കറുത്ത മുടികൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. പ്രത്യേകിച്ചും മലയാളി സ്ത്രീകളുടെ വലിയ മോഹമാണ് സൗന്ദര്യമുള്ള നീണ്ട മുടികൾ. ഇതിനായി വിപണിയിൽ ലഭിക്കുന്ന പലതരത്തിലുള്ള എണ്ണകളും ഉപയോഗിച്ചു നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇവയിൽ പാർശ്വഫലങ്ങൾ ഇല്ല എന്ന് ഉറപ്പിച്ചു പറയുവാൻ സാധിക്കില്ല. പ്രകൃതിദത്തമായ രീതിയിൽ നമ്മൾ വീട്ടിൽ തന്നെ തയ്യാറാക്കുന്ന എണ്ണയാണ്.

മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ നല്ലത്. വീട്ടിൽ തന്നെ എളുപ്പത്തിൽ കാച്ചി എടുക്കുവാൻ പറ്റുന്ന വളരെ ഫലപ്രദമായ ഒരു എണ്ണ നമുക്ക് പരിചയപ്പെടാം. ഇതിനായി ആവശ്യമായ ഘടകങ്ങൾ കരിഞ്ചീരകം, വെളിച്ചെണ്ണ, ആവണക്കെണ്ണ, ഉലുവ, കറിവേപ്പില , കഞ്ഞുണ്ണി തുടങ്ങിയവയാണ്. ആദ്യമായി നീർവീഴ്ച ഇല്ലാത്തവർക്ക് എങ്ങനെ എണ്ണ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി വെളിച്ചെണ്ണയും ആവണക്കെണ്ണയും കലർത്തുക, കരിഞ്ചീരകം ഉലുവ നന്നായി പൊടിച്ചെടുത്ത് അതിലേക്ക് വേപ്പില അരച്ചത് ചേർത്തു കൊടുക്കുക. ഇവയെല്ലാം കൂടി എണ്ണയിൽ ഇടുക, അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്തു കൊടുക്കേണ്ടതാണ്. ഈ മിശ്രിതം തിളപ്പിക്കുമ്പോൾ നല്ല പത ഉണ്ടാവും ആ പത എല്ലാം അടങ്ങി എണ്ണയുടെ നിറം മാറുന്ന സമയത്ത് തീ അടക്കാവുന്നതാണ്.

ഇനി നീർ വീഴ്ച ഉള്ളവർക്ക് എണ്ണ കാച്ചുമ്പോൾ ഉലുവയ്ക്കു പകരം കഞ്ഞുണ്ണി ചേർത്ത് കൊടുക്കുക. വളരെ ഗുണപ്രദമായ ഈ എണ്ണ മുടി വളരുന്നതിനും കറുപ്പ് നിറം നിലനിർത്തുന്നതിനും സഹായകമാകും. ഈ എണ്ണ ഉണ്ടാക്കുന്നതിനുള്ള അളവുകൾ കൃത്യമായി അറിയുന്നതിന് വീഡിയോ കാണുക.

Leave a Comment

×