മൂലക്കുരുവും ഫിഷർസും എളുപ്പത്തിൽ മാറ്റാനുള്ള 10 കിടിലൻ ടിപ്പുകൾ….| Piles and fissure medicine

Piles and fissure medicine : പലരും പറയാൻ മടിക്കുന്ന രോഗങ്ങളാണ് മൂലക്കുരുവും ഫിഷർസും. ലോകത്തിലെ ഭൂരിഭാഗം ആളുകളും ഈ രോഗത്താൽ ബുദ്ധിമുട്ടുന്നവരാണ്. എന്നാൽ നാണക്കേട് ഭയന്ന് പലരും ഇത് പുറത്തു പറയാറില്ല. കുടലിൽ ഉണ്ടാകുന്ന അനാരോഗ്യ സ്ഥിതിയാണ് ഈ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ദഹന കുറവും ഉദര ഭാഗങ്ങളിൽ ഉണ്ടാകുന്ന സമ്മർദ്ദവും എല്ലാം ഇതിൻറെ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.

മൂലക്കുരുവും ഫിഷർസും ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം തെറ്റായ ജീവിതശൈലിയാണ്. ചൊറിച്ചിൽ, മലബന്ധം, മലദ്വാരത്തിലൂടെ രക്തം പോവുക, വയറിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾ ഇവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. ചില കാര്യങ്ങളിൽ അല്പം ശ്രദ്ധ കൊടുക്കുകയാണെങ്കിൽ ഇതിൽനിന്ന് എളുപ്പത്തിൽ ആശ്വാസം ലഭിക്കും. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, അത്താഴത്തിന്.

ലഘുവായ ഭക്ഷണം ശീലമാക്കുക, എണ്ണ പലഹാരങ്ങൾ, ധാരാളം കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ചുവന്നിറച്ചികൾ, മസാല അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ മിതമായ അളവിൽ മാത്രം കഴിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് ജനപ്രക്രിയ എളുപ്പത്തിൽ ആക്കുകയും മലവിസർജനം സുഗമമാക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും കുറച്ച് സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക.

അമിതഭാരം കുറയ്ക്കാൻ ശ്രമിക്കുക. അമിതഭാരം ഉള്ളവരിൽ ഇതിനുള്ള സാധ്യത കൂടുതലാണ്. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഡയറ്റിന്റെ ഭാഗമാക്കി മാറ്റുക. ഒരു വലിയ പാത്രത്തിൽ ചെറിയ ചൂടു വെള്ളത്തിൽ ഉപ്പിട്ട് അതിൽ ഇരിക്കുന്നത് മൂലക്കുരുവിന് ആശ്വാസം ലഭിക്കാൻ സഹായിക്കും. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളും രോഗം വരാതെ സൂക്ഷിക്കുക. ഈ രോഗം മാറുന്നതിനുള്ള ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Comment

×