വിട്ടുമാറാത്ത മലബന്ധവും വയറിളക്കവും ഈ രോഗത്തിൻറെ ലക്ഷണമാണ്, ഇതിനെക്കുറിച്ച് അറിയാം…| Piles disease symptoms and treatment

Piles disease symptoms and treatment : മലദ്വാരത്തിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന വീക്കം ആണ് ഈ രോഗം. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക് കൂടുതൽ വലിച്ചാൽ ഉണ്ടാകുമ്പോഴും കനം കുറയുമ്പോഴും പൈൽസ് ഉണ്ടാകാം. അമിതമായ മർദ്ദം രക്തക്കുഴലുകളിൽ വീക്കം ഉണ്ടാക്കുന്നു. ഇത്തരത്തിൽ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിൽ മർദ്ദം കൂടുമ്പോൾ അവ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നു. എല്ലാ പ്രായക്കാർക്കിടയിൽ ഇടയിലും വളരെ വ്യാപകമായി കണ്ടുവരുന്ന ഈ രോഗം മറ്റു പല ആരോഗ്യപ്രശ്നങ്ങളിലേക്ക് കൂടി നയിക്കുന്നു.

ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രധാനമായും ഇതിൻറെ കാരണം. പൈൽസ് രണ്ട് തരത്തിലാണ് ഉള്ളത് ഇന്റെർണൽ പൈൽസും എക്സ്റ്റേണൽ പൈൽസും. മലദ്വാരത്തിനകത്ത് മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെ ലൈനിങ്ങിലും രൂപപ്പെടുന്നത് ഇന്റേണൽ പൈൽസ് എന്നു പറയാം. കാണാനോ സ്പർശിച്ചു മനസ്സിലാക്കാനോ സാധിക്കുകയില്ല. രക്തസ്രാവം ഉണ്ടാകുന്നതാണ് ഇതിൻറെ പ്രധാന ലക്ഷണം.

ചില സന്ദർഭങ്ങളിൽ ഇതു വലുതായി പുറത്തേക്ക് ഇറങ്ങുകയും വീണ്ടും സ്വയം ഉള്ളിലേക്ക് കയറി പോവുകയും ചെയ്യുന്നു. എന്നാൽ എക്സ്റ്റേണൽ ഫയൽസ് മലദ്വാരത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ രൂപപ്പെടുന്നവയാണ്. ഇത് കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നു. ഇവ കാണാനും തൊട്ടു നോക്കാനും സാധിക്കും രക്തസ്രാവവും ഉണ്ടാവാറുണ്ട്. ചില ആളുകളിൽ രണ്ടു തരത്തിലുള്ള പൈൽസും കണ്ടുവരുന്നു.

മലവിസർജന സമയത്ത് മലദ്വാരത്തിൽ നിന്ന് വേദന ഇല്ലാതെ രക്തസ്രാവം ഉണ്ടാകുന്നതാണ് പൈൽസിന്റെ പ്രധാന ലക്ഷണം. മലദ്വാരത്തിന് ചുറ്റുമായി ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുന്നതും മറ്റൊരു ലക്ഷണമാണ്.അമിതവണ്ണം ഉള്ളവർക്ക് കൂടുതൽ സമ്മർദ്ദം മലാശയത്തിൽ ചെലുത്തുമ്പോൾ ഈ രോഗാവസ്ഥ ഉണ്ടാവാനുള്ള സാധ്യത കൂടുതലാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

×