പൈൽസ് മാറ്റാൻ ഇനി സർജറി വേണ്ട, ഈ ഒറ്റമൂലികകൾ വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കൂ…| Piles treatment near me

Piles treatment near me : നിരവധി ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പൈൽസ് അഥവാ മൂലക്കുരു. മലദ്വാരത്തിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന വീക്കം ആണ് ഈ രോഗം. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക് കൂടുതൽ വലിച്ചാൽ ഉണ്ടാകുമ്പോഴും കനം കുറയുമ്പോഴും പൈൽസ് ഉണ്ടാകാം. ഇത്തരത്തിൽ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിൽ മർദ്ദം കൂടുമ്പോൾ അവ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നു. അമിതമായ മർദ്ദം മലാശയത്തിലെ രക്തക്കുഴലുകളെ ബാധിച്ച് അവയ്ക്ക് വീക്കം ഉണ്ടാകുന്നതാണ്.

പൈൽസിന് കാരണമായി മാറുന്നത്. ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ കാരണം ഇന്ന് എല്ലാ പ്രായക്കാർക്കിടയിലും ഈ രോഗം വ്യാപകമാണ്. പൈൽസ് രണ്ട് തരത്തിലാണ് ഉള്ളത് ഇന്റെർണൽ പൈൽസും എക്സ്റ്റേണൽ പൈൽസും. മലദ്വാരത്തിനകത്ത് മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെ ലൈനിങ്ങിലും രൂപപ്പെടുന്നത് ഇന്റേണൽ പൈൽസ് എന്നു പറയാം.

കാണാനോ സ്പർശിച്ചു മനസ്സിലാക്കാനോ സാധിക്കുകയില്ല. രക്തസ്രാവം ഉണ്ടാകുന്നതാണ് ഇതിൻറെ പ്രധാന ലക്ഷണം. ചില സന്ദർഭങ്ങളിൽ ഇതു വലുതായി പുറത്തേക്ക് ഇറങ്ങുകയും വീണ്ടും സ്വയം ഉള്ളിലേക്ക് കയറി പോവുകയും ചെയ്യുന്നു. എന്നാൽ എക്സ്റ്റേണൽ ഫയൽസ് മലദ്വാരത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ രൂപപ്പെടുന്നവയാണ്. ഇത് കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നു. ഇവ കാണാനും തൊട്ടു നോക്കാനും സാധിക്കും രക്തസ്രാവവും ഉണ്ടാവാറുണ്ട്.

മലവിസർജന സമയത്ത് മലദ്വാരത്തിൽ നിന്ന് വേദന ഇല്ലാതെ രക്തസ്രാവം ഉണ്ടാകുന്നതാണ് പൈൽസിന്റെ പ്രധാന ലക്ഷണം. മലദ്വാരത്തിന് ചുറ്റുമായി ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുന്നതും മറ്റൊരു ലക്ഷണമാണ്. സ്ഥിരമായി മലബന്ധവും വയറിളക്കവും നേരിടുന്നവർക്ക് ഇത് ഉണ്ടാവുന്നതിനുള്ള സാധ്യത ഏറെയാണ്. അമിതവണ്ണം ഉള്ളവർക്ക് കൂടുതൽ സമ്മർദ്ദം മലാശയത്തിൽ ചെലുത്തുമ്പോൾ ഈ രോഗാവസ്ഥ ഉണ്ടാവാനുള്ള സാധ്യത കൂടുതലാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

×