ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദം സൂക്ഷിക്കേണ്ടത് ഇങ്ങനെയാണ്…

പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവായാണ് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന ചന്ദനം, തീർത്ഥം, ദീപം, പുഷ്പം എന്നിവ. അതിനാൽ ക്ഷേത്രദർശനം നടത്തുമ്പോൾ ഇവ അനിവാര്യമാകുന്നു. ദേവൻറെ ശരീരത്തിൽ ചാർത്തിയ പുഷ്പത്തിലും ചന്ദനത്തിലും ദേവൻറെ മാഹാത്മയങ്ങൾ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവ അണിയുന്ന ഭക്തനും അതിൻറെ ഗുണഫലങ്ങൾ ലഭിക്കുന്നു എന്നതാണ് വാസ്തവം. ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദം എന്ത് ചെയ്യണം എന്ന കാര്യം നാം അറിയേണ്ടതുണ്ട്.

ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദം ദോഷമില്ലാത്ത രീതിയിൽ എന്ത് ചെയ്യണമെന്ന് നമുക്ക് നോക്കാം. ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന ചന്ദനവും പൂവും ദേവനെ വണങ്ങിയതിനുശേഷം പുറത്തിറങ്ങി വേണം അണിയുവാൻ. ക്ഷേത്രത്തിനകത്തു വെച്ച് ഒരിക്കലും പ്രസാദം അണിയുവാൻ പാടുള്ളതല്ല. ക്ഷേത്രത്തിൽ നടത്തിയ വഴിപാടിന്റെ പ്രസാദം വാങ്ങിച്ച് ശരീരത്തിൽ അണിയേണ്ടതുണ്ട്.

അല്ലാത്തപക്ഷം ആ വഴിപാടിന്റെ യാതൊരു ഫലവും നിങ്ങൾക്ക് ലഭിക്കുകയില്ല. ക്ഷേത്രത്തിൽ എന്തു വഴിപാട് കഴിച്ചാലും അത് കഴിക്കുന്ന പൂജാരിക്ക് ഒരു രൂപയെങ്കിലും ദക്ഷിണയായി നൽകേണ്ടതുണ്ട്. വഴിപാടിന്റെ പൂർണ്ണ ഫലം ലഭിക്കുന്നതിന് തീർച്ചയായും ഇത് ചെയ്യണം. പലരും ചെയ്യുന്ന ഒരു തെറ്റാണ് അവിടെനിന്ന് ലഭിക്കുന്ന ചന്ദനം ക്ഷേത്ര ഭിത്തിയിൽ തന്നെ തേക്കുന്നു ഇത് വളരെ.

ദോഷകരമായ കാര്യമാകുന്നു. ഇങ്ങനെ ചെയ്യുന്നതിനാൽ ക്ഷേത്രദർശനത്തിലൂടെ നമുക്ക് ലഭിക്കേണ്ട അനുഗ്രഹം നമ്മളിലേക്ക് എത്താതെ വരുന്നു. നാം വഴിപാട് കഴിക്കുന്നത് നമ്മളിലെ ദൈവികത വർദ്ധിപ്പിക്കുവാൻ ആണ്, അതുകൊണ്ടുതന്നെ അവിടുന്ന് ലഭിക്കുന്ന പ്രസാദം ഒരിക്കലും അവിടെ തന്നെ ഉപേക്ഷിക്കുവാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Comment

×